ബോളിവുഡ് വിവാദനായിക മമത കുല്ക്കര്ണിയുടെ ജീവിതം സിനിമയാകുന്നതായി റിപ്പോര്ട്ട്. താരത്തിന്റെ ജീവിതം ആസ്പദമാക്കിയ ബിലാല് സിദ്ധിഖി എഴുതിയ സ്റ്റാര്ഡസ്റ്റ് അഫയറാണ് സിനിമയാകുന്നത്. ഇതിന്റെ ഭാഗമായി ദബാംഗ് 3, വീര് ദി വെഡ്ഡിങ് എന്നിവയുടെ നിര്മാതാവായ നിഖില് ദ്വിവേദി പുസ്തകത്തിന്റെ അവകാശം സ്വന്തമാക്കിയതായാണ് റിപ്പോര്ട്ടുകള്.
നടപടിക്രമങ്ങള് പൂര്ത്തിയായതിന് ശേഷമായിരിക്കും തിരക്കഥ ആരംഭിക്കുക. മമത കുല്കര്ണിയായി സിനിമയില് ആര് വേഷമിടും എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. നിര്മാതാവ് വൈകാതെ ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് അടുത്ത വൃത്തങ്ങള് പറയുന്നത്.
തൊണ്ണൂറുകളിലാണ് മമത മികച്ച അഭിനയത്തിലൂടെയാണ് പ്രേക്ഷക മനസ് കീഴടക്കുന്നത്.തുടര്ന്ന് ബോളിവുഡിലെ സൂപ്പര്നായികയില് നിന്ന് അധോലോകത്തിന്റെ ഗോഡ് മദറായി മാറിയതോടെ മമത വാര്ത്തകളില് നിറയാന് തുടങ്ങി. അധോലോക നായകന് ദാവൂദ് ഇബ്രാഹീമുമായി ഇവര് അടുത്ത ബന്ധം പുലര്ത്തിയിരുന്നു.
വിവാദനായികയായി മാറിയതിന് പിന്നാലെയാണ് ഇവര് ബോളിവുഡില് നിന്ന് അപ്രത്യക്ഷയാകുന്നത്. കെനിയയിലെ നെയ്റോബിയില് ആത്മീയ ജിവിതം നയിക്കുകയാണ് ഇവര് ഇപ്പോള്. എന്നാല് കുറച്ചു വര്ഷങ്ങള്ക്ക് മുന്പ് ഇവരുടെ പേര് വീണ്ടും വിവാദങ്ങളില് നിറഞ്ഞിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെടുത്തിയായിരുന്നു ഇത്. കരണ് അര്ജുന്, നസീബ്, ബാസി, ചൈന ഗേറ്റ് എന്നീ ചിത്രങ്ങളിലൂടെയാണ് മംമ്ത ശ്രദ്ധ നേടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates