

തെലുങ്ക് നടി സായ് സുധയുടെ പരാതിയിൽ ഛായാഗ്രഹകന്‍ ശ്യാം കെ. നായിഡു അറസ്റ്റിൽ. വഞ്ചനാകുറ്റത്തിനാണ് ശ്യാമിനെതിരെ കേസെടുത്തിരിക്കുന്നത്. നടിയും ശ്യാമും പ്രണയബന്ധത്തിലായിരുന്നുവെന്നും വിവാഹം ചെയ്യാമെന്ന് വാക്ക് നല്‍കി പിന്നീട് അതില്‍ നിന്നും പിന്‍മാറിയെന്നാണ് നടിയുടെ ആരോപണം. സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയിലൂടെ ശ്രദ്ധേയയായ നടിയാണ് സായ് സുധ.
ഹൈദരാബാദ് പുഞ്ചഗുട്ടയിലെ പോലീസ് സ്‌റ്റേഷനിലെത്തിയാണ് നടി ശ്യാമിനെതിരെ പരാതി കൊടുത്തത്. വിവാഹവാഗ്ദാനം നല്‍കി ചൂഷണം ചെയ്യുകയും പിന്നീട് വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. തുടർന്ന് ചോദ്യം ചെയ്യുന്നതിനായി ശ്യാമിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ആറ് മാസത്തോളമായി ശ്യാമും നടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് കേസില്‍ എത്തി നില്‍ക്കുന്നതെന്നും വിവരങ്ങളുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നടപ്പായില്ലെങ്കിൽ ജാമ്യമില്ലാ കുറ്റം ചുമത്തിയാവും കേസെടുക്കുക.
തെലുങ്കിലെ നിരവധി സിനിമകള്‍ക്കുവേണ്ടി ശ്യം ക്യാമറ ചലപ്പിച്ചിട്ടുണ്ട്. ജൂനിയര്‍ എന്‍ടിആറിന്റെ ടെമ്പര്‍, മഹേഷ് ബാബുവിന്റെ പോക്കിരി, അല്ലു അര്‍ജുന്റെ ജുലയി തുടങ്ങിയ നിരവധി ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു. പ്രമുഖ ഛായാഗ്രാഹകന്‍ ചോട്ട കെ നായിഡുവിന്റെ സഹോദരന്‍ കൂടിയാണ് ഇദ്ദേഹം. ഹൈദരാബാദ് ഡ്രഗ് റാക്കറ്റുമായി ബന്ധപ്പെട്ട് 2017 ല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates