വിവാഹത്തിന് ധരിച്ചത് നിറയെ ദ്വാരങ്ങളുള്ള പഴയസാരി; കാരണം തുറന്നു പറഞ്ഞ് രാധിക ആപ്‌തെ

വിവാഹപാര്‍ട്ടിക്ക് ധരിക്കാനായി വാങ്ങിയ വസ്ത്രത്തിന്റെ വില 10000 രൂപയില്‍ താഴെ ആയിരുന്നു
വിവാഹത്തിന് ധരിച്ചത് നിറയെ ദ്വാരങ്ങളുള്ള പഴയസാരി; കാരണം തുറന്നു പറഞ്ഞ് രാധിക ആപ്‌തെ
Updated on
1 min read

വിവാഹത്തിന് താന്‍ ധരിച്ചത് നിറയെ ദ്വാരങ്ങളുള്ള പഴയ സാരിയാണെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടി രാധിക ആപ്‌തെ. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മുത്തശ്ശിയുടെ സാരിയാണ് വിവാഹ വേളയില്‍ താരം ധരിച്ചത്. അധികം പണം ചെലവഴിക്കാന്‍ താല്‍പര്യമില്ലാത്തതുമാണ് പഴയ സാരി ധരിക്കാനുള്ള കാരണമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു ഫാഷന്‍ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

''എനിക്ക് ഭൂമിയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളാണ് മുത്തശ്ശി. അതുകൊണ്ടാണ് മുത്തശ്ശിയുടെ സാരി തിരഞ്ഞെടുത്തത്. പഴയ ആ സാരിയില്‍ നിറയെ ദ്വാരങ്ങള്‍ ഉണ്ടായിരുന്നു'' രാധിക പറഞ്ഞു. 2012ലാണ് ബ്രിട്ടീഷ് വയലിനിസ്റ്റായ ബെനഡിക്റ്റ് ടെയ്‌ലറെ രാധിക വിവാഹം ചെയ്തത്.

ചടങ്ങുകള്‍ ഒഴിവാക്കി രജിസ്റ്ററില്‍ ഒപ്പുവച്ചാണ് ഇവര്‍ വിവാഹിതരായത്. ആ സമയത്താണ് രാധിക മുത്തശ്ശിയുടെ സാരി അണിഞ്ഞെത്തിയത്. വിവാഹവസ്ത്രത്തിനു വേണ്ടി അധികം പണം ചെലവഴിക്കേണ്ടെന്നു മുമ്പേ തീരുമാനിച്ചിരുന്നു. വിവാഹപാര്‍ട്ടിക്ക് ധരിക്കാനായി വാങ്ങിയ വസ്ത്രത്തിന്റെ വില 10000 രൂപയില്‍ താഴെ ആയിരുന്നു. ഫാന്‍സി വസ്ത്രങ്ങള്‍ വാങ്ങാന്‍ ഒരുപാട് രൂപ ചെലവഴിക്കുന്ന ആളല്ല താന്‍ എന്നും രാധിക വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com