വിശ്വാസം കാത്ത് 'തല'; സിനിമ ഷൂട്ടിനിടെ മരിച്ച ഡാന്‍സറിന്റെ കുടുംബത്തിന് അജിത്തിന്റെ സഹായം

ഡാന്‍സര്‍ ഓവിയം ശരവണനാണ് താരത്തിന്റെ പുതിയ ചിത്രമായ വിശ്വാസത്തിന്റെ സെറ്റില്‍ വെച്ച് മരിച്ചത്
വിശ്വാസം കാത്ത് 'തല'; സിനിമ ഷൂട്ടിനിടെ മരിച്ച ഡാന്‍സറിന്റെ കുടുംബത്തിന് അജിത്തിന്റെ സഹായം
Updated on
1 min read

സിനിമ ഷൂട്ടിങ്ങിനിടെ മരിച്ച അണിയറ പ്രവര്‍ത്തകന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി തമിഴ് നടന്‍ അജിത്. പുതിയ ചിത്രത്തിന്റെ ഡാന്‍സ് ഷൂട്ടിനിടെ ഹൃദയാഘാതം വന്ന് മരിച്ച നര്‍ത്തകന്റെ കുടുംബത്തിനാണ് അജിത്ത് സഹായം നല്‍കിയത്. ഡാന്‍സര്‍ ഓവിയം ശരവണനാണ് താരത്തിന്റെ പുതിയ ചിത്രമായ വിശ്വാസത്തിന്റെ സെറ്റില്‍ വെച്ച് മരിച്ചത്. 

പൂനെയില്‍ ഡാന്‍സ് ചിത്രീകരണം നടക്കുന്നതിനിടെ അദ്ദേഹം തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞ് അജിത്ത് ഉടന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ആശുപത്രി ചെലവ് വഹിക്കുകയും പ്രത്യേക വിമാനത്തില്‍ ഓവിയം ശരവണന്റെ മൃതദേഹം ചെന്നൈയില്‍ എത്തിക്കുകയും അജിത്ത് ചെയ്തു. കൂടാതെ ശരവണന്റെ കുടുംബത്തിന് എട്ട് ലക്ഷം രൂപയും അദ്ദേഹം നല്‍കി. 

സഹപ്രവര്‍ത്തകരോടും ആരാധകരോടും താരജാഡകളില്ലാതെ പെരുമാറുന്ന നടനാണ് തല അജിത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താന്‍ ഹീറോ ആണെന്ന് തെളിയിച്ചിരിക്കുകയാണ് അജിത്ത്. സംവിധായകന്‍ ശിവയാണ് വിശ്വാസം ഒരുക്കുന്നത്. വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള അജിത്ത്- ശിവ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com