'വേനലിന് മുമ്പ് പരമാവധി സര്‍ഫിംഗ് ചെയ്യണം'; വെള്ളത്തില്‍ തെന്നിക്കളിച്ച് ലിസ 

'സമ്മര്‍ അവസാനിക്കുന്നതിന് മുമ്പ് പരമാവധി സര്‍ഫിംഗ് ചെയ്യണം',  
'വേനലിന് മുമ്പ് പരമാവധി സര്‍ഫിംഗ് ചെയ്യണം'; വെള്ളത്തില്‍ തെന്നിക്കളിച്ച് ലിസ 
Updated on
1 min read

ര്‍ഫിംഗിനോടുള്ള നടി ലിസ ഹെയ്ഡന്റെ പ്രിയം ഇതിനോടകം ആരാധകര്‍ക്ക് വ്യക്തമാണ്. ഉറക്കമുണരുമ്പോള്‍ മുതല്‍ സര്‍ഫിംഗ് ചെയ്യാന്‍ അവസരമുണ്ടെങ്കില്‍ ലിസയെ സന്തോഷിപ്പിക്കുന്നത് അതാണ്. ഇപ്പോഴിതാ സമ്മര്‍ അവസാനിക്കുന്നതിന് മുമ്പ് പരമാവധി സര്‍ഫിംഗ് ചെയ്യണമെന്ന ആഗ്രഹമാണ് നടി പങ്കുവച്ചിരിക്കുന്നത്. 

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഹോങ്കോങ്ങില്‍ 34കാരിയായ ലിസ ഇപ്പോഴുള്ളത്. സര്‍ഫ് ചെയ്യുന്ന ചിത്രവും വിഡിയോയും പങ്കുവച്ചുകൊണ്ടാണ് ലിസ കൂടുതല്‍ സര്‍ഫിംഗ് ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. 

2016ല്‍ വിവാഹിതരായ ലിസക്കും സംരംഭകന്‍ ഡിനോ ലാല്‍വാനിക്കും 2017ലാണ് ആദ്യ കുഞ്ഞ് പിറന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇരുവര്‍ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. കടല്‍ത്തീരത്ത് മക്കള്‍ക്കൊപ്പമുള്ള ലിസയുടെ ചിത്രങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com