വേള്‍ഡ് വൈഡ് റിലീസുമായി മമ്മൂട്ടിയുടെ മധുരരാജ; സന്തോഷം പങ്കുവെച്ച് സണ്ണി ലിയോണി

ഒക്ടോബര്‍ 18 നാണ് ചിത്രം റിലീസിന് എത്തുക
വേള്‍ഡ് വൈഡ് റിലീസുമായി മമ്മൂട്ടിയുടെ മധുരരാജ; സന്തോഷം പങ്കുവെച്ച് സണ്ണി ലിയോണി
Updated on
1 min read

മ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം മധുരരാജ വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുന്നു. മധുരരാജയുടെ തമിഴ് റീമേക്കാണ് റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഒക്ടോബര്‍ 18 നാണ് ചിത്രം റിലീസിന് എത്തുക. തമിഴ് പോസ്റ്ററാണ് താരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ഉദയകൃഷ്ണ തിരക്കഥ ഒരുക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം നൂറു കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. തമിഴ്താരം ജയ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം സൂപ്പര്‍ഹിറ്റായതോടെയാണ് തമിഴിലേക്ക് മൊഴി മാറ്റിയത്. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മ്മിച്ച മധുരരാജ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയത്. മോഹമുന്തിരി വാറ്റിയ രാവ് എന്ന ഐറ്റം ഡാന്‍സുമായാണ് സണ്ണി എത്തിയത്‌.

ചിത്രമിറങ്ങി നാല്‍പ്പത്തിയഞ്ച് ദിവസത്തിനുള്ളില്‍ 104 കോടി രൂപയാണ് മധുരരാജ വാരിയത്. വൈശാഖ്-മമ്മൂട്ടി ടീമിന്റെ തന്നെ പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മധുരരാജ. ചിത്രത്തിന് മൂന്നാം ഭാഗം മിനിസ്റ്റര്‍ രാജ വരുന്നു എന്ന സൂചനകളുമുണ്ട്. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ,ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, കരാട്ടെ രാജ്, അനുശ്രീ, ഷംനാ കാസിം, മഹിമ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com