വൈറസിലെ റഹ്മാന്റെ ലുക്ക് പുറത്ത്; കൂടുതല്‍ ആവേശത്തോടെ പ്രേക്ഷകര്‍

സംവിധായന്‍ ആഷിക് അബു തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലുക്ക് പുറത്തിറക്കിയത്. 
വൈറസിലെ റഹ്മാന്റെ ലുക്ക് പുറത്ത്; കൂടുതല്‍ ആവേശത്തോടെ പ്രേക്ഷകര്‍
Updated on: 
1 min read

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഷിക് അബു ചിത്രം വൈറസിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. മലയാളികളുടെ പ്രിയനടന്‍ റഹ്മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്കാണ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയിരിക്കുന്നത്. സംവിധായന്‍ ആഷിക് അബു തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലുക്ക് പുറത്തിറക്കിയത്. 

ചിത്രത്തില്‍ ഡോക്ടറുടെ വേഷമാണ് റഹ്മാന്‍ കൈകാര്യം ചെയ്യുന്നത്. നേരത്തേ ഇറങ്ങിയ റിമ, രേവതി തുടങ്ങിയവരുടെയെല്ലാം ലുക്കുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. മന്ത്രി കെകെ ശൈലജയെ ആണ് നടി രേവതി അവതരിപ്പിക്കുന്നത്. സിസ്റ്റര്‍ ലിനി പുതുശ്ശേരിയായി റിമയും എത്തുന്നു. 

ഇവര്‍ക്ക് പുറമെ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും ക്യാരക്ടര്‍ പോസ്റ്ററുകളും റിലീസ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് റഹ്മാന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുന്നത്. ജൂണ്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ എത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER