നടി മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണനെതിരെയുള്ള ട്രാൻസ് ജെന്റർ മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീതിന്റെ ആരോപണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. താരത്തെ പിന്തുണച്ചും വിമർശിച്ചും സിനിമ- സാഹിത്യ രംഗത്തെ നിരവധി പേർ പ്രതികരിക്കുന്നുണ്ട്. ഇപ്പോൾ മാലാ പാർവതിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത് നിർമാതാവും നടിയുമായ സാന്ദ്ര തോമസാണ്.
‘വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’ എന്നാണ് സാന്ദ്ര ഫേയ്സ്ബുക്കിൽ കുറിച്ചത്. മാലാ പാർവതി, സപ്പോർട്ട് സീമ വിനീത് എന്നീ ഹാഷ്ടാഗിലാണ് പോസ്റ്റ്. ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന മാലാ പാർവതിയുടെ ഓഡിയോ സന്ദേശമാണ് ഈ കുറിപ്പ് എഴുതാൻ കാരണമായതെന്ന് താരം പറയുന്നു. സാന്ദ്രയുടെ ഫേയ്സ്ബുക്ക് പോസ്റ്റിന് താഴെ പ്രതികരണവുമായി സംഗീത സംവിധായൻ കൈലാസ് മേനോനും സംവിധായകൻ ജിയോ ബേബിയും എത്തി.
സീമ വിനീതിന് പിന്തുണയ്ക്കുന്നവർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തെക്കുറിച്ചാണ് കൈലാസ് മേനോന്റെ കമന്റ്. ട്രാൻസ്ജെന്ററുകൾക്ക് എതിരായ ഒരാളുടെ കമന്റിന്റെ സ്ക്രീൻ ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിൽ ഏതു തരത്തിൽ ഉള്ള പെരുമാറ്റം ആണ് ശരിയാവുക...(ആരുടെയും പക്ഷം പിടിക്കാൻ അല്ല അറിയാൻ വേണ്ടി ചോദിച്ചതാണ്)- എന്നായിരുന്നു ജിയോ ബേബിയുടെ ചോദ്യം.
മാല പാർവതിയുടെ ഓഡിയോ ക്ലിപ്പ് കേട്ടിട്ടില്ല എന്നു തോന്നുന്നു. മകൻ ചെയ്ത തെറ്റിന് ഒരിക്കലും അമ്മയെ പഴിക്കണം എന്ന അഭിപ്രായക്കാരി അല്ല ഞാൻ. പക്ഷേ മകൻ ചെയ്ത തെറ്റിനെ ന്യായീകരിച്ചു സംസാരിക്കുന്നതു സ്ത്രീപക്ഷം ഘോരഘോരം പ്രസംഗിക്കുന്ന ഒരാളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. ഇതൊക്കെ വെറും ഒരു പുകമറ ആണെന്നല്ലേ അവർ തെളിയിക്കുന്നത്.- സാന്ദ്ര മറുപടിയായി കുറിച്ചു. താൻ വോയ്സ് കേട്ടെന്നും അതിൽ പ്രശ്നത്തെ നിസാരവൽക്കരിക്കുന്നതായി തോന്നിയെന്നും ജിയോ ബേബിയും പറഞ്ഞു.
മാലാ പാര്‍വതിയുടെ മകനും സംവിധായകനുമായ അനന്തകൃഷ്ണനെതിരെ ഗുരുതരമായ ലൈംഗിക ആരോപണമാണ് സീമ വിനീത് ഉന്നയിച്ചത്. സീമയ്ക്ക് അനന്തകൃഷ്ണൻ അശ്ലീല സന്ദേശം അയക്കുകയായിരുന്നു. ഈ വിഷയത്തിൽ മകനെ പിന്തുണയ്ക്കില്ലെന്നായിരുന്നു പാർവതിയുടെ ആദ്യ പ്രതികരണം. എന്നാൽ മകനെ പിന്തുണച്ചുകൊണ്ടുള്ള മാല പാർവതിയുടെ ഒരു വോയ്സ് ക്ലിപ്പ് പുറത്തുവരികയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates