'ശരി ചെയ്യുന്നതിനേക്കാള്‍ വലുത് സമാധാനമാണ്': ഭാമ 

സ്വന്തം ചിത്രം കണ്ണാടിയില്‍ പ്രതിഫലിക്കുന്ന ഫോട്ടോയൊണ് വിവാദങ്ങള്‍ക്ക് ശേഷം നടി ആദ്യമായി പോസ്റ്റ് ചെയ്തത്
'ശരി ചെയ്യുന്നതിനേക്കാള്‍ വലുത് സമാധാനമാണ്': ഭാമ 
Updated on
1 min read

ടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടി ഭാമയെ വിമര്‍ശിച്ച് നിരവധിയാളുകള്‍ രംഗത്തുവന്നിരുന്നു. സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരടക്കം നടിയുടെ കൂറുമാറ്റത്തെ വിമര്‍ശിക്കുകയുണ്ടായി. സുഹൃത്തായി ഒപ്പംനിന്നിട്ട് ഒടുവില്‍ ചതിച്ചു എന്നാണ് ഭാമയുടെ നീക്കത്തെ വിശേഷിപ്പിച്ചത്. വിമര്‍ശനങ്ങള്‍ രൂക്ഷമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ കമന്റ് സെക്ഷന്‍ ഡിസേബിള്‍ ചെയ്യുകയും 2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പിന്തുണ പ്രഖ്യാപിച്ച് കുറിച്ച പോസ്റ്റ് ഭാമ നീക്കം ചെയ്യുകയുമുണ്ടായി. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ് ഭാമ. 

സ്വന്തം ചിത്രം കണ്ണാടിയില്‍ പ്രതിഫലിക്കുന്ന ഫോട്ടോയൊണ് വിവാദങ്ങള്‍ക്ക് ശേഷം നടി ആദ്യമായി പോസ്റ്റ് ചെയ്തത്. പിന്നാലെ കുറിച്ച വാക്കുകളും ശ്രദ്ധേയമാണ്. "യുദ്ധങ്ങള്‍ സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്", എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ ഭാമ പങ്കുവച്ചിരിക്കുന്നത്. 'ബി ഒപ്റ്റിമിസ്റ്റിക്' (ശുഭാപ്തിവിശ്വാസത്തോടെയിരിക്കുക) എന്നും ഭാമയുടെ സ്റ്റാറ്റസില്‍ കാണാം. 

അമ്മ സംഘടനയുടെ സ്‌റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ ഭാമ മൊഴി നല്‍കിയിരുന്നു. എന്നാല്‍, കോടതിയില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഭാമ തയ്യാറാകാത്തതിനെ തുടര്‍ന്ന് കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് നടിയുടെ നീക്കം വിവാദമായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com