ശ്രദ്ധയ്ക്ക് പിറന്നാള്‍ സമ്മാനവുമായി പ്രഭാസും ടീമും; സാഹോയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു

നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സിന്റെ ഫേസ്ബുക് പേജിലൂടെയാണ് ഷേഡ്‌സ് ഓഫ് സാഹോ 2 എന്ന ടൈറ്റിലില്‍ വീഡിയോ പുറത്തിറക്കിയത്
ശ്രദ്ധയ്ക്ക് പിറന്നാള്‍ സമ്മാനവുമായി പ്രഭാസും ടീമും; സാഹോയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു
Updated on: 
1 min read

ബ്രഹ്മാണ്ഡചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന സാഹോയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ആക്ഷന്‍ ചിത്രത്തില്‍ ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂറാണ് പ്രഭാസിന്റെ നായികയായി എത്തുന്നത്. ശ്രദ്ധയുടെ ജന്മദിനത്തിന്റെ ഭാഗമായി സഹോയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സിന്റെ ഫേസ്ബുക് പേജിലൂടെയാണ് ഷേഡ്‌സ് ഓഫ് സാഹോ 2 എന്ന ടൈറ്റിലില്‍ വീഡിയോ പുറത്തിറക്കിയത്. പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബര്‍ 23ന് പുറത്തിറക്കിയ ഷേഡ്‌സ് ഓഫ് സാഹോയുടെ ആദ്യ ഭാഗം വന്‍ ഹിറ്റായിരുന്നു. ഭൂരിഭാഗവും അബുദാബിയില്‍ ചിത്രീകരിച്ചിരിക്കുന്ന വന്‍ ആക്ഷന്‍ രംഗങ്ങളുള്ള ചിത്രം ആഗസ്റ്റ് 15ന് തീയ്യറ്ററുകളില്‍ എത്തും. 

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന സാഹോയില്‍ പ്രഭാസിനും ശ്രദ്ധ കപൂറിനും പുറമേ ജാക്കി ഷരോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും വേഷമിടുന്നുണ്ട്. സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shahrukh Khan, Nana Patekar
Sheela, Vijay
Pratibha
Nana Patekar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com