ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയം; മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കി

മാസങ്ങളായി ശ്രീകുമാര്‍ മേനോനില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നാണ് തന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയ പരാതിയില്‍ മഞ്ജു പറയുന്നത്
ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയം; മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കി
Updated on
1 min read

കൊച്ചി; സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ പരാതിയുമായി നടി മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയപ്പെടുന്നുണ്ടെന്നും മഞ്ജു വാര്യര്‍ പരാതിയില്‍ പറയുന്നു. ഡിജിപിയുടെ ഓഫിസില്‍ നേരിട്ടെത്തിയാണ് നടി പരാതി നല്‍കിയത്. മാസങ്ങളായി ശ്രീകുമാര്‍ മേനോനില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നാണ് തന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയ പരാതിയില്‍ മഞ്ജു പറയുന്നത്. 

ഓടിയന്‍ സിനിമയ്ക്ക് ശേഷം തനിക്കെതിരേ ഉയര്‍ന്ന സംഘടിത സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണ് എന്നാണ് മഞ്ജു പറയുന്നു. ശ്രീകുമാറിന്റെ സുഹൃത്ത് മാത്യു സാമുവലാണ് തനിക്കെതിരേയുള്ള സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന തെളിവുകളും മഞ്ജു കൈമാറിയിട്ടുണ്ട്. ഫോട്ടോയും ഫോണ്‍ സംഭാഷണവുമാണ് പരാതിക്കൊപ്പം നല്‍കിയിരിക്കുന്നത്. 

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ശ്രീകുമാര്‍ മേനോന്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഭയമുണ്ടെന്നും താരം വ്യക്തമാക്കുന്നു. തനിക്കെതിരേ സംഘടിതമായ ഗൂഢാലോചനയാണ് നടക്കുന്നത്. നവമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി പല പ്രൊജക്ടുകളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും താരം ആരോപിക്കുന്നു. താരസംഘടനയായ അമ്മയുമായോ മറ്റ് സംഘടനയുമായോ ബന്ധപ്പെടുന്നതിന് മുന്‍പാണ് മഞ്ജു പൊലീസ് സഹായം തേടിയത്. 

വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജുവാര്യര്‍ക്ക് കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തിലൂടെ തിരിച്ചു വരവിന് കളമൊരുക്കിയത് ശ്രീകുമാര്‍ മേനോനായിരുന്നു. ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനില്‍ നായികാ വേഷത്തിലെത്തിയതും മഞ്ജുവാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com