സം​വി​ധാ​യ​ക​ന്‍ സു​കു മേ​നോ​ന്‍ അ​ന്ത​രി​ച്ചു

1990-ല്‍ പുറത്തിറങ്ങിയ നമ്മുടെ നാട് എന്ന ചിത്രത്തിലൂടെയാണ് സുകു മേനോൻ സംവിധാന രംഗത്തേക്ക് വരുന്നത്
സം​വി​ധാ​യ​ക​ന്‍ സു​കു മേ​നോ​ന്‍ അ​ന്ത​രി​ച്ചു
Updated on: 
1 min read

ചെ​ന്നൈ: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ സു​കു മേ​നോ​ന്‍ (78) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ചെ​ന്നൈ​യി​ലെ മ​ദ്രാ​സ് മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​ന്ത്യം. തിലകന്‍ പ്രധാന വേഷത്തിൽ അഭിനയിച്ച, 2011 ൽ പുറത്തിറങ്ങിയ കളഭമഴയാണ് അവസാന ചിത്രം. കൃഷ്ണ, ജഗതി ശ്രീകുമാര്‍, മാമുക്കോയ തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ. 

1990-ല്‍ പുറത്തിറങ്ങിയ നമ്മുടെ നാട് എന്ന ചിത്രത്തിലൂടെയാണ് സുകു മേനോൻ സംവിധാന രംഗത്തേക്ക് വരുന്നത്. മധു, ജയഭാരതി, ഉര്‍വശി, ബാലന്‍ കെ നായര്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിൽ. കോമഡി കിങ്ങ് എന്ന ചിത്രവും സുകു മേനോന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

സി​ദ്ധി​ഖി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി "അ​ച്ഛ​ന്‍ ത​ന്ന ഭാ​ര്യ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ആദ്യകാല സംവിധായകന്‍ വേണുവിന്റെ സഹോദരന്‍ കൂടിയാണ് സുകു മേനോന്‍. സം​സ്‌​കാ​രം ഇ​ന്ന് വൈകീട്ട് ചെ​ന്നൈ​യി​ല്‍ ന​ട​ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com