സണ്ണി ലിയോണിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സലിംകുമാര്‍; പ്യാരിയേയും സ്രാങ്കിനേയും ആയുധമാക്കി ട്രോളന്മാര്‍

താരം ഫോട്ടോ പോസ്റ്റ് ചെയ്തതിന്‍ പിന്നാലെ ട്രോളുകൊണ്ട് കമന്റ് ബോക്‌സ് നിറയുകയാണ്
സണ്ണി ലിയോണിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സലിംകുമാര്‍; പ്യാരിയേയും സ്രാങ്കിനേയും ആയുധമാക്കി ട്രോളന്മാര്‍
Updated on
1 min read

ലയാള സിനിമ ലോകത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. മമ്മൂട്ടിയുടെ മധുരരാജയിലെ ഗാനരംഗത്തിന് പിന്നാലെ രംഗീലയില്‍ നായികയായി എത്തുകയാണ് താരം. രണ്ട് സിനിമയിലും സലിം കുമാര്‍ സണ്ണിയ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ രംഗീല സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് സലിംകുമാര്‍. സണ്ണി ലിയോണിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

പരസ്പരം കൈചൂണ്ടി ചിരിച്ചു നില്‍ക്കുന്നതാണ് സലിംകുമാറിന്റേയും സണ്ണി ലിയോണിയുടേയും ചിത്രം. താരം ഫോട്ടോ പോസ്റ്റ് ചെയ്തതിന്‍ പിന്നാലെ ട്രോളുകൊണ്ട് കമന്റ് ബോക്‌സ് നിറയുകയാണ്. സലിംകുമാര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഡയലോഗുകകള്‍ തന്നെയാണ് കമന്റായി വരുന്നത്. സണ്ണി ചേച്ചി എന്ത്യേ എന്ന് ചോദിച്ചാല്‍ മണവാളന്‍ കൊണ്ടോയി എന്ന് പറഞ്ഞേരേ എന്നാണ് ഒരു ട്രോളന്റെ കമന്റ്. കല്യാണരാമനിലെ പ്യാരിയും മായാവിലെ സ്രാങ്കുമെല്ലാം ട്രോളായി നിറഞ്ഞിരിക്കുകയാണ്. പുതിയ മെമിനെ തന്നതിന് സലിംകുമാറിന് ചിലര്‍ നന്ദിയും പറയുന്നുണ്ട്. 

സന്തോഷ് നായരാണ് രംഗീല സംവിധാനം ചെയ്യുന്നത്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സണ്ണി ലിയോണി നായികയായി എത്തുന്ന ആദ്യ ചിത്രമാണ് ഇത്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com