സണ്ണി ലിയോണി വീണ്ടും കേരളത്തിലേക്ക്

സണ്ണി രണ്ടാമത് കേരളത്തിലേക്ക് എത്തുമ്പോള്‍ അത് തിരുവനന്തപുരത്തേക്കാണ്.
സണ്ണി ലിയോണി വീണ്ടും കേരളത്തിലേക്ക്
Updated on
1 min read

ലയാളികള്‍ക്ക് സണ്ണി ലിയോണിനോടുള്ള ആരാധന എത്രത്തോളമുണ്ടെന്ന് മാസങ്ങള്‍ക്ക് മുന്‍പ് സാക്ഷ്യപ്പെട്ടതാണ്. താരം ഇങ്ങോട്ടെത്തിയപ്പോള്‍ സ്തംഭിച്ചത് കൊച്ചി നഗരം തന്നെയാണ്. വീണ്ടും ആ ആരാധനയും സ്‌നേഹവും അനുഭവിക്കാന്‍ സണ്ണി എത്തുകയാണ്. മെയ് 26ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ താന്‍ വീണ്ടുമെത്തുമെന്ന സന്ദേശം സണ്ണി ലിയോണ്‍ തന്നെയായിരുന്നു ആരാധകരോട് പങ്കുവെച്ചത്.

ഇപ്പോള്‍ സണ്ണിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് തലസ്ഥാന നഗരം. ഒരു സ്വകാര്യ സംഘടന നടത്തുന്ന ഇന്ത്യന്‍ ഡാന്‍സ് ബിനാലെ എന്ന നൃത്ത പരിപാടിക്ക് വേണ്ടിയാണ് സണ്ണി തിരുവനന്തപുരത്തെത്തുന്നത്. മലയാളികള്‍ക്കായി മൂന്ന് മണിക്കൂറിന്റെ ഡാന്‍സ് മാരത്തോണാണ് സണ്ണി അവതരിപ്പിക്കുന്നത്. ഡഡു ഒഷമയാണ് പരിപാടിയുടെ ഡയറക്റ്റര്‍.  

കൊച്ചിയിലെ ഒരു മൊബൈല്‍ ഷോറൂം ഉദ്ഘാടനം ചെയ്യാനായിരുന്നു സണ്ണി ലിയോണി ആദ്യമായി കേരളത്തിലെത്തിയത്. അന്ന് തന്നെ കാണാന്‍ തടിച്ചുകൂടിയ ജനാവലിയെ കണ്ട് താരം പോലും ഞെട്ടി. എന്റെ കാര്‍ കൊച്ചിയുടെ സ്‌നേഹകടലില്‍ മുങ്ങിയപ്പോള്‍ എന്ന അടിക്കുറിപ്പോടെ സണ്ണി ലിയോണി
പങ്കുവെച്ച ചിത്രം വൈറലായിരുന്നു. 

സണ്ണി രണ്ടാമത് കേരളത്തിലേക്ക് എത്തുമ്പോള്‍ അത് തിരുവനന്തപുരത്തേക്കാണ്. മേയ് 26ന് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സണ്ണിയെ വരവേല്‍ക്കാനായി ഇപ്പോഴേ നഗരം ഒരുങ്ങിക്കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com