സണ്ണി ലിയോണി പറഞ്ഞ 'സുരക്ഷിത ഇടം' ഇതാണ്; മക്കളെ എത്തിച്ചത് ഒരേക്കറിലുള്ള ഈ ബം​ഗ്ലാവിൽ

സണ്ണി ലിയോൺ പറഞ്ഞ 'സുരക്ഷിത ഇടം' ഇതാണ്; മക്കളെ എത്തിച്ചത് ഒരേക്കറിലുള്ള ഈ ബം​ഗ്ലാവിൽ
സണ്ണി ലിയോണി പറഞ്ഞ 'സുരക്ഷിത ഇടം' ഇതാണ്; മക്കളെ എത്തിച്ചത് ഒരേക്കറിലുള്ള ഈ ബം​ഗ്ലാവിൽ
Updated on
1 min read

ലോക്ക്ഡ‍ൗണിനെ തുടർന്ന് ബോളിവുഡ് താരം സണ്ണി ലിയോണി കഴിഞ്ഞ ദിവസമാണ് കുടുംബത്തോടൊപ്പം ഇന്ത്യ വിട്ടത്. ഭർത്താവ് ഡാനിയൽ വെബ്ബറിനും മൂന്ന് മക്കൾക്കുമൊപ്പം താൻ ഇന്ത്യ വിട്ട് അമേരിക്കയിലെത്തിയ കാര്യം സണ്ണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. അപകടകാരിയായ അദൃശ്യനായ കൊലയാളി കൊറോണ വൈറസിൽ നിന്ന് തങ്ങളുടെ മക്കളെ രക്ഷിക്കാനുള്ള അവസരം തനിക്കും ഭർത്താവിനും ലഭിച്ചുവെന്നും ലോസ് ആഞ്ചലസിലുള്ള വീട്ടിലേക്ക് മക്കളെ എത്തിച്ചതായി സണ്ണി വ്യക്തമാക്കിയിരുന്നു.

സണ്ണി പറഞ്ഞ ആസുരക്ഷിത ഇടം ഏതാണ് എന്നത് ആരാധകരിൽ ആകാംക്ഷ നിറച്ചിരുന്നു. ഇപ്പോഴിതാ സണ്ണി പറഞ്ഞ സുരക്ഷിത ഇടം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. ലോസ് ആഞ്ചലസിലുള്ള താരത്തിന്റെ ബം​ഗ്ലാവാണ് വാർത്തകളിൽ നിറയുന്നത്. 2017 ലാണ് സണ്ണിയും ഡാനിയേലും ഈ ബം​ഗ്ലാവ് സ്വന്തമാക്കുന്നത്. അന്ന് വീടിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Home!!! Los Angeles!!

A post shared by Sunny Leone (@sunnyleone) on

ബെവേർലി ഹിൽസിൽ നിന്ന് മുപ്പത് മിനിറ്റ് യാത്ര ചെയ്താൽ സണ്ണിയുടെ ഈ ബം​ഗ്ലാവിലെത്താം. ഒരു ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ ബം​ഗ്ലാവിൽ അഞ്ച് കിടപ്പു മുറികൾ, സ്വിമ്മിങ്ങ് പൂൾ, വലിയ പൂന്തോട്ടം എന്നിവയുണ്ട്.  വീട്ടിൽ താൻ സൂക്ഷിച്ച ​ഗണേശ വി​ഗ്രഹത്തിന്റെ ചിത്രവും താരം അന്ന് പങ്കുവച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Pups!!! So happy!

A post shared by Sunny Leone (@sunnyleone) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com