സത്യമായിട്ടും ഞാന്‍ അടിയില്‍ പാന്റ് ഇട്ടിട്ടുണ്ട്; സ്‌റ്റൈലിഷ് ഫോട്ടോയുമായി ബനിത

തന്റെ പുത്തന്‍ ലുക്ക് കണ്ട് ചീത്ത പറയാന്‍ നില്‍ക്കുന്നവര്‍ക്കുള്ള മുന്‍കൂര്‍ മറുപടിയ്‌ക്കൊപ്പമാണ് സ്റ്റൈലിഷ് ഫോട്ടോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്
സത്യമായിട്ടും ഞാന്‍ അടിയില്‍ പാന്റ് ഇട്ടിട്ടുണ്ട്; സ്‌റ്റൈലിഷ് ഫോട്ടോയുമായി ബനിത
Updated on
1 min read

സ്ത്രത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ നിരവധി നടിമാര്‍ക്കാണ് പരിഹാസവും ചീത്തവിളിയും കേള്‍ക്കേണ്ടി വരാറുള്ളത്. എന്നാല്‍ അതൊന്നും ഗൗനിക്കാതെ അവര്‍ മുന്നോട്ടു പോവുകയാണ് അവര്‍ ചെയ്യാറുള്ളത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് ബനിത സന്ദുവിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. തന്റെ പുത്തന്‍ ലുക്ക് കണ്ട് ചീത്ത പറയാന്‍ നില്‍ക്കുന്നവര്‍ക്കുള്ള മുന്‍കൂര്‍ മറുപടിയ്‌ക്കൊപ്പമാണ് സ്റ്റൈലിഷ് ഫോട്ടോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചെറിയ ഷോര്‍ട്ട്‌സും ഗ്രേ നിറത്തിലുള്ള ഫുള്‍സ്ലീവ് സ്ലിപ്ഓവറും ധരിച്ചാണ് താരത്തിന്റെ നില്‍പ്പ്. അതിനൊപ്പം വൈറ്റ് സ്‌നീക്കേഴ്‌സും പിങ്ക് ക്രോസ് ബോഡി ബാഗ് കൂടി ആയതോടെ കൂടുതല്‍ സ്‌റ്റൈലിഷായി. എന്നാല്‍ സ്ലപ്പ്ഓവറിന് താഴെ ഷോര്‍ട്‌സ് വ്യക്തമായി കാണാനാവില്ല. അതിനാല്‍ താന്‍ സത്യമായിട്ടും അടിയില്‍ പാന്റ് ധരിച്ചിട്ടുണ്ട് എന്നാണ് താരം ക്യാപ്ഷനായി കുറിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 

i swear i’m wearing pants

A post shared by Banita Sandhu (@banitasandhu) on

ചിത്രത്തിന് അടിയില്‍ താരത്തിനെ ട്രോളിക്കൊണ്ടുള്ള നിരവധി കമന്റുകളാണ് വരുന്നത്. പാന്റ് ഇട്ടില്ലെങ്കില്‍ ഞങ്ങള്‍ക്ക് എന്താ പ്രശ്‌നം എന്നാണ് ചിലരുടെ ചോദ്യം. പാന്റ് ഇട്ടാലും ഇല്ലെങ്കിലും നിങ്ങള്‍ വളരെ സുന്ദരിയാണ് എന്നാണ് മറ്റു ചിലതരുടെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com