സമ്മർ ഇൻ ബത്ലഹേമിന്റെ 22ാം വാർഷികത്തിൽ അവർ വീണ്ടും ഒന്നിക്കുന്നു; പ്രഖ്യാപനവുമായി രഞ്ജിത്ത്

സിബി മലയിൽ സംവിധാനം ചെയ്യുമ്പോൾ നിർമാതാവായാണ് രഞ്ജിത്ത് എത്തുന്നത്
സമ്മർ ഇൻ ബത്ലഹേമിന്റെ 22ാം വാർഷികത്തിൽ അവർ വീണ്ടും ഒന്നിക്കുന്നു; പ്രഖ്യാപനവുമായി രഞ്ജിത്ത്
Updated on
1 min read

ലയാളികളുടെ മനസിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന സമ്മർ ഇൻ ബത്ലഹേം പുറത്തിറങ്ങിയിട്ട് ഇന്ന് 22 വർഷം തികയുകയാണ്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രഞ്ജിത്തായിരുന്നു. വർഷങ്ങൾക്കിപ്പുറം ഇരുവരും പുതിയ സിനിമയുമായി എത്തുകയാണ്, രഞ്ജിത്താണ് സിബി മലയിലുമായുള്ള പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപനവുമായി എത്തിയത്. 

സമ്മർ ഇൻ ബത്ലഹേമിലെ ഓർമകൾക്കൊപ്പമാണ് ആസിഫ് അലി നായകനാവുന്ന ചിത്രത്തെക്കുറിച്ച് രഞ്ജിത്ത് പറഞ്ഞത്. പുതിയ ചിത്രത്തിൽ വ്യത്യസ്ത റോളുകളിലാണ് ഇരുവരും എത്തുന്നത്. സിബി മലയിൽ സംവിധാനം ചെയ്യുമ്പോൾ നിർമാതാവായാണ് രഞ്ജിത്ത് എത്തുന്നത്. ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി  സമ്മർ ഇൻ ബത്‌ലഹേം  പുറത്തിറങ്ങി . ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം  അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി  ചിത്രം  ഈ വർഷം ആരംഭിക്കുകയാണ്.- രഞ്ജിത്ത് കുറിച്ചു. 

https://www.facebook.com/RanjithBalakrishnanOfficial/posts/3330539940373367

​ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‍ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം. സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ത് ആണ്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ആസിഫ് അലിക്കൊപ്പം മറ്റൊരു താരവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രീകരണം അടുത്ത മാസം ആരംഭിക്കാനാണ് പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com