സാമന്ത സുന്ദരിയല്ലെന്ന് നടിയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റാറ്റസ്, രൂക്ഷ വിമർശനം;  അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി താരം

സാമന്തയുടെ ചിത്രത്തിനൊപ്പം തനിക്ക് ഇവരിൽ സൗന്ദര്യം കാണാനായിട്ടില്ല എന്നാണ് പൂജ കുറിച്ചത്
സാമന്ത സുന്ദരിയല്ലെന്ന് നടിയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റാറ്റസ്, രൂക്ഷ വിമർശനം;  അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി താരം
Updated on
1 min read

തെന്നിന്ത്യൻ സിനിമ ലോകത്ത് ശക്തമായ ഫാൻ ബേസുള്ള നടിയാണ് സാമന്ത. തമിഴിലേയും തെലുങ്കിലേയും വിജയനായികയെക്കുറിച്ചുള്ള മറ്റൊരു നടിയുടെ അഭിപ്രായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. നടി പൂജ ഹെ​ഗ്ഡെയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് വിവാദമായിരിക്കുന്നത്. സാമന്തയുടെ ചിത്രത്തിനൊപ്പം തനിക്ക് ഇവരിൽ സൗന്ദര്യം കാണാനായിട്ടില്ല എന്നാണ് പൂജ കുറിച്ചത്. 

സംഭവം ചർച്ചയായതോടെ പൂജയെ വിമർശിച്ചുകൊണ്ട് സാമന്തയുടെ ആരാധകർ രം​ഗത്തെത്തി. താരങ്ങളും പൂജയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
പൂജ സമാന്തയോട് മാപ്പു പറയണം എന്ന ഹാഷ്ടാഗുകളും പ്രചരിച്ചിരുന്നു. രൂക്ഷ വിമർശനം നേരിട്ടതിന് പിന്നാലെ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് പറഞ്ഞുകൊണ്ട് പൂജയും രം​ഗത്തെത്തി. തന്റെ വിവരങ്ങള്‍ അന്വേഷിച്ചെത്തുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും വ്യക്തിഗത വിവരങ്ങള്‍ അറിയിക്കരുതെന്നും പൂജ ട്വീറ്റ് ചെയ്തു. പുലര്‍ച്ചെ ഒരു മണി കഴിഞ്ഞതോടെ അക്കൗണ്ട് സുരക്ഷിതമാക്കിയെന്നും ടെക്‌നിക്കല്‍ ടീമിന് നന്ദി അറിയിച്ച് പൂജ ട്വീറ്റ് ചെയ്തു. 

എന്നാല്‍ സാമന്തയുടേയും പൂജയുടേയും ആരാധകർ തമ്മിലുള്ള പോരാട്ടത്തിനാണ് ഇത് കളമൊരുങ്ങിയത്. ഇരു നടിമാരേയും പരസ്പരം പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകളും വരുന്നുണ്ട്. സമാന്തയെ കുറിച്ചോ പോസ്റ്റുകളെ കുറിച്ചോ പൂജ കുറിക്കാത്തതിനാൽ നുണ പറയുകയാണെന്ന ആരോപണവുമായി ഒരു വിഭാ​ഗം എത്തുന്നുണ്ട്. അതിനിടെ മേക്കപ്പ് ഇല്ലാതെ വിക്റ്ററി സൈനുമായി നില്‍ക്കുന്ന പടം സാമന്ത പോസ്റ്റ് ചെയ്തു. പൂജയ്ക്കുള്ള മറുപടിയാണ് ഇതെന്നാണ് ഒരു വിഭാഗം പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com