സാരിയിലെ ഫാഷന്‍ പരീക്ഷണത്തിനൊക്കെ ഒരു പരിധിയില്ലേ?; ഇല്ലെന്ന് സോനം കപൂര്‍, ചിത്രങ്ങള്‍ വൈറല്‍

ഫ്‌ളീറ്റുകളോടു കൂടി ക്ലാസിക് സ്‌റ്റൈലില്‍ സാരി ധരിച്ചപ്പോള്‍ പരീക്ഷണങ്ങളെല്ലാം ബ്ലൗസില്‍ ആയിരുന്നു. 
സാരിയിലെ ഫാഷന്‍ പരീക്ഷണത്തിനൊക്കെ ഒരു പരിധിയില്ലേ?; ഇല്ലെന്ന് സോനം കപൂര്‍, ചിത്രങ്ങള്‍ വൈറല്‍
Updated on
1 min read

ഫാഷന്റെ കാര്യത്തില്‍ എപ്പോഴും മുന്‍പന്തിയിലാണ് ബോളിവുഡ് സുന്ദരി സോനം കപൂര്‍. നാലാള്‍ കൂടുന്നിടത്തെല്ലാം സോനത്തിന്റെ അപൂര്‍വ്വമായ വസ്ത്രം ചര്‍ച്ചാവിഷയമാകാറുണ്ട്. ഗൗണ്‍ ധരിച്ച് എയര്‍പോര്‍ട്ട് ലുക്കില്‍ തിളങ്ങിയതിനു പിന്നാലെ ഇപ്പോള്‍ സാരിയില്‍ വെല്ലുവിളി നേരിടാത്ത പരീക്ഷണവുമായി എത്തിയിരിക്കുകയാണ് താരം.

സ്‌റ്റൈലിഷ് ആയ ചുവന്ന സാരിയുടുത്താണ് സോനം ഇത്തവണ കയ്യടി നേടുന്നത്. റിഷ്ത ഡിസൈന്‍ ചെയ്ത ക്ലാസിക് സാരിയില്‍ സോനം അതിസുന്ദരിയായാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫ്‌ളീറ്റുകളോടു കൂടി ക്ലാസിക് സ്‌റ്റൈലില്‍ സാരി ധരിച്ചപ്പോള്‍ പരീക്ഷണങ്ങളെല്ലാം ബ്ലൗസില്‍ ആയിരുന്നു. 

കൈമൈലാഞ്ചി പോലെ കയ്യിലേക്ക് നീളുന്ന ഫുള്‍ ക്രോപ്ഡ് ബ്ലൗസ് ആയിരുന്നു സാരിയുടെ ഹൈലൈറ്റ്. ചെരിഞ്ഞ് നില്‍ക്കുന്ന ലോങ് സിബ്ബും ബ്ലൗസിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. ഇതിനൊപ്പം നീളത്തില്‍ തോളോട് ചേര്‍ന്ന് നില്‍ക്കുന്ന സില്‍വര്‍ കമ്മലുകള്‍ മാത്രമായിരുന്നു ആക്‌സസറി. കണ്ണുകള്‍ക്ക് സോഫ്റ്റ് സ്‌മോക്കിയും മുഖം ന്യൂട്രല്‍ ടോണിലുമാണ് മേക്കപ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com