സാരിയിൽ സുന്ദരിയായി എസ്തർ; ചിത്രങ്ങൾ

ആരാധകരുടെ ശ്രദ്ധ നേടുകയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ
സാരിയിൽ സുന്ദരിയായി എസ്തർ; ചിത്രങ്ങൾ
Updated on: 
1 min read

ബാലതാരമായെത്തി മലയാളികളുടെ മനസു കവർന്ന നടിയാണ് എസ്തർ അനിൽ. എന്നാൽ ദൃശ്യത്തിൽ നമ്മൾ കണ്ട കുട്ടിക്കുറിമ്പിയല്ല ഇന്ന്. ഓള് എ‌ന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് എസ്തറിന് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.  സാരിയിൽ തിളങ്ങുന്ന എസ്തറാണ് ചിത്രത്തിൽ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil) on

ഇരുണ്ട ബീജ് നിറത്തിലുള്ള ജൂട്ട് സാരിയും നീല ബ്ലൗസുമാണ് എസ്തറിന്റെ വേഷം. സിംപിൾ ലുക്കിലും അതിസുന്ദരിയാണ് താരം. എന്തായാലും ആരാധകരുടെ ശ്രദ്ധ നേടുകയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ. സാരിയിൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. കൂടാതെ ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil) on

മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് എസ്തര്‍.  കോക്ടെയില്‍, വയലിന്‍, ഡോക്ടര്‍ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ഒരു നാൾ വരും തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച എസ്തർ കൂടുതൽ ശ്രദ്ധ നേടുന്നത് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലൂടെയാണ്. അതിന് ശേഷം ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തിലും എസ്തർ അഭിനയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com