സാരിയുടുത്ത് നൃത്തം ചെയ്ത് വിജയ്‌സേതുപതി, കൂടെ ഗായത്രിയും; സൂപ്പര്‍ ഡീലക്‌സ് ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് 

വിജയ് സേതുപതിയ്ക്ക് ഒപ്പം ഗായത്രി അഭിനയിക്കുന്ന ആറാമത്തെ ചിത്രമാണ് 'സൂപ്പര്‍ ഡീലക്‌സ്'.
സാരിയുടുത്ത് നൃത്തം ചെയ്ത് വിജയ്‌സേതുപതി, കൂടെ ഗായത്രിയും; സൂപ്പര്‍ ഡീലക്‌സ് ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് 
Updated on
1 min read

ഹതാരം ഗായത്രിയ്ക്ക് ഒപ്പം മെയ് വഴക്കത്തോടെ നൃത്തം ചെയ്യുന്ന വിജയ് സേതുപതിയുടെ ഒരു ഇപ്പോള്‍  സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. 'സൂപ്പര്‍ ഡീലക്‌സി'ന്റെ ലൊക്കേഷനിലാണ് സേതുപതിയുടെയും ഗായത്രിയുടെയും തകര്‍പ്പന്‍ ഡാന്‍സ്. ഗായത്രി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ വളരെപ്പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുത്തത്.

'ഇങ്ങനെയാണ് ഞങ്ങള്‍ കഥാപാത്രങ്ങളായി മാറുന്നത്,' എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. 'സൂപ്പര്‍ ഡീലക്‌സി'ലെ തന്റെ കഥാപാത്രമായ ശില്‍പ്പയുടെ അതേ കോസ്റ്റ്യൂമിലാണ് വീഡിയോയിലും സേതുപതിയെ കാണാന്‍ സാധിക്കുക. 

വിജയ് സേതുപതിയ്ക്ക് ഒപ്പം ഗായത്രി അഭിനയിക്കുന്ന ആറാമത്തെ ചിത്രമാണ് 'സൂപ്പര്‍ ഡീലക്‌സ്'. 'നടുവിലെ കൊഞ്ചം പാക്കാതെ കാണോം', 'റമ്മി', 'പുരിയതാ പുതിര്‍', 'ഒരു നല്ല നാളാ പാത്തു സൊല്‍റേന്‍', 'സീതാക്കാത്തി' തുടങ്ങിയ ചിത്രങ്ങളിലെല്ലാം സേതുപതിയ്ക്ക് ഒപ്പം സ്‌ക്രീന്‍ പങ്കിട്ട താരമാണ് ഗായത്രി. 

അണിയറയില്‍ ഒരുങ്ങുന്ന സീനു രാമസ്വാമി ചിത്രം 'മാമനിതനി'ലും ഗായത്രിയാാണ് സേതുപതിയുടെ നായികയായി എത്തുന്നത്. ചിത്രത്തില്‍ ഒരു ഓട്ടോ െ്രെഡവറുടെ വേഷമാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജ ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രം എന്ന പ്രത്യേകതയും 'മാമനിത'നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com