സിമ്പുവിന്റെ സഹോദരന്‍ കുരലരസന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

മുസ്ലീം മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍
സിമ്പുവിന്റെ സഹോദരന്‍ കുരലരസന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം
Updated on: 
1 min read

തമിഴ് നടന്‍ സിമ്പുവിന്റെ സഹോദരനും സംഗീത സംവിധായകനുമായ കുരലരസന്‍ വിവാഹിതനായി. ചെന്നൈ സ്വദേശിയായ നബാല ആര്‍ അഹമ്മദാണ് വധു. ഏപ്രില്‍ 26 ന് ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു വിവാഹം. മുസ്ലീം മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. 

കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് കുരലരസന്‍ ഇസ്ലാം മതത്തിലേക്ക് മാറിയത്.  മതം മാറുന്നത് മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണന്ന് അപ്പോള്‍തന്നെ വാര്‍ത്തകളുണ്ടായിരുന്നു. പ്രണയവിവാഹമാണ്. ഏപ്രില്‍ 29 ന് ചെന്നൈയില്‍ വെച്ച് വിവാഹ സല്‍ക്കാരം നടക്കും. സിനിമയിലേയും രാഷ്ട്രീയത്തിലേയും പ്രമുഖര്‍ സത്കാരത്തില്‍ പങ്കെടുക്കും. 

ചെറുപ്പത്തില്‍ അച്ഛന്റെ സിനിമകളില്‍ കുരലരസന്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് സംഗീതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സിമ്പുവും നയന്‍താരയും നായകീനായകന്മാരായെത്തിയ അത് നമ്മ ആള് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER