സീരിയൽ നടി നവ്യ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തെലുങ്ക് ടെലിവിഷൻ രംഗത്ത് ആശങ്ക. ടെലിവിഷൻ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് താരം അഭിനയിച്ചിരുന്ന പരമ്പരയുടെ ചിത്രീകരണവും നിർത്തിവച്ചു. താരം തന്നെയാണ് രോഗബാധയെക്കുറിച്ച് ആരാധകരെ അറിയിച്ചത്.
മൂന്ന് നാല് ദിവസം തുടർച്ചയായി തലവേദന നിലനിന്നിരുന്നതിനാൽ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് താരം കോവിഡ് ടെസ്റ്റ് എടുത്തത്. തുടർന്ന് പരിശോധനാ ഫലം വന്നതോടെ ക്വാറന്റൈനിൽ പോവുകയുമായിരുന്നു. നവ്യ അഭിനയിച്ചിരുന്നു പരമ്പരയുടെ അഭിനേതാക്കളും മറ്റ് അണിയറപ്രവർത്തകരും ഇപ്പോൾ ക്വാറന്റൈനിൽ ആണ്. തന്റെ രോഗവിവരം വ്യക്തമാക്കിയ താരംഅടുത്തിടപഴകിയിരുന്നവരോട് ഐസൊലേഷനിൽ പോകാൻ ആവശ്യപ്പെട്ടു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു പ്രതികരണം.
എനിക്ക് കോവിഡ് പരിശോധനാഫലം പോസറ്റീവ് ആണ്. റിസള്‍ട്ട് വന്നയുടനെ ഞാൻ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ക്വാറന്റൈനില്‍ പോയി. ഞാനെന്റെ ചികിത്സയില്‍ ശ്രദ്ധിക്കുന്നുണ്ട്, ആരോഗ്യദായകമായ ഭക്ഷണവും വേണ്ട മറ്റ് സപ്ലിമെന്റുകളും കഴിക്കുന്നുണ്ട്. പോയ വാരം ഞാനുമായി അടുത്തിടപഴകിയിട്ടുള്ള ഓരോരുത്തരോടും എനിക്കൊന്നേ പറയാനുള്ളൂ. സ്വയം ഐസൊലേറ്റ് ചെയ്യുക, രോഗലക്ഷണം കാണുന്ന മുറയ്ക്ക് കോവിഡ് പരിശോധന നടത്തുക.- നവ്യ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates