'സുനാമി'യുടെ ഷൂട്ടിങ് നിർത്തിവച്ചു, വീണ്ടും വരുമെന്ന് ലാൽ; കുറിപ്പ് 

'സുനാമി'യുടെ ഷൂട്ടിങ് തത്കാലം നിര്‍ത്തിവെക്കുകയാണെന്ന് ലാല്‍
'സുനാമി'യുടെ ഷൂട്ടിങ് നിർത്തിവച്ചു, വീണ്ടും വരുമെന്ന് ലാൽ; കുറിപ്പ് 
Updated on
1 min read

ലോകമൊട്ടാകെ കൊറോണ വൈറസ് ഭീതി പടർന്നിരിക്കെ പുതിയ ചിത്രം 'സുനാമി'യുടെ ഷൂട്ടിങ് തത്കാലം നിര്‍ത്തിവെക്കുകയാണെന്ന് നടനും സംവിധായകനുമായ ലാല്‍. ഭീതിയുടെയും ആശങ്കയുടെയും നാളുകള്‍ക്കപ്പുറം സുനാമിയുമായി വീണ്ടും വരുമെന്ന പ്രതീക്ഷയും ലാൽ പങ്കുവച്ചിട്ടുണട്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ലാല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ലാൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം

നമസ്‌കാരം,

നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന പോലെ ലോകം മുഴുവന്‍ കൊറോണ എന്ന വിപത്തിന്റെ ആശങ്കയില്‍ തുടരുന്ന ഈ സാഹചര്യത്തില്‍ 'സുനാമി' എന്ന ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വയ്ക്കുന്നു. ഭീതിയുടെയും ആശങ്കയുടെയും നാളുകള്‍ക്കപ്പുറം സന്തോഷത്തിന്റെ പുത്തന്‍ പ്രതീക്ഷകളുമായി ഞങ്ങള്‍ പൊട്ടിച്ചിരിയുടെ സുനാമിയുമായി വീണ്ടും വരുന്നതായിരിക്കും. നിപ്പയ്ക്കും പ്രളയത്തിനും ശേഷം മലയാളിയുടെ അതിജീവനശേഷിയുടെ ബലത്തെ കുറിച്ച് കാലം അടയാളപ്പെടുത്താന്‍ പോകുന്ന മറ്റൊരു പരീക്ഷണം ആയി മാറട്ടെ കൊറോണയും. ഭയപ്പെടരുത്.. ചെറുത്തുനിന്ന് തോത്പ്പിക്കുക.. ഒരിക്കല്‍കൂടി !!! 

ടീം സുനാമി

ലാൽ കഥയും തിരക്കഥയും എഴുതി മകൻ ജീൻ പോൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുനാമി. പാണ്ട ഡാഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ലാലിന്റെ മകൾ മോണിക്കയുടെ ഭർത്താവ് അലൻ ആന്റണിയാണ് നിർമാണം. ബാലു വർഗീസ്‌ നായകനായി എത്തുന്ന ചിത്രത്തിൽ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ്‌ കൃഷ്ണ എന്നിവരും  പ്രധാന വേഷങ്ങളിൽ എത്തുന്നു. പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുനാമി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com