സുബൈദയായി മഞ്ജു വാര്യര്‍; ആരാധകരെ ഞെട്ടിച്ച് മരയ്ക്കാറിലെ കിടിലന്‍ ലുക്ക് പുറത്ത്

മോഹന്‍ലാല്‍, പ്രണവ്, കല്യാണി, ഫാസില്‍, സുനില്‍ ഷെട്ടി തുടങ്ങിയവരുടെ ക്യാരക്ടര്‍ ലുക്കുകള്‍ നേരത്തേ പുറത്ത് വന്നിരുന്നു.  ഡിസംബര്‍ ഒന്നിനാണ് സാമൂതിരിയുടെ  ധീര നാവികപ്പോരാളിയായിരുന്ന കുഞ്ഞാലി മരയ്ക്കാറെ
സുബൈദയായി മഞ്ജു വാര്യര്‍; ആരാധകരെ ഞെട്ടിച്ച് മരയ്ക്കാറിലെ കിടിലന്‍ ലുക്ക് പുറത്ത്
Updated on
1 min read

മോഹന്‍ലാല്‍  കുഞ്ഞാലി മരയ്ക്കാറായെത്തുന്ന പ്രിയദര്‍ശന്‍ ചിത്രത്തിലെ മഞ്ജുവാര്യരുടെ ലുക്ക് പുറത്ത്. താരം തന്നെയാണ് 'സുബൈദ'യുടെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. കരിവളയും ചുവന്ന ഭാണ്ഡവും കയ്യിലൊരു വടിയുമായി പലായനത്തിനെ സൂചിപ്പിക്കുന്ന ഭാവത്തിലാണ് സുബൈദ നില്‍ക്കുന്നത്. 

മോഹന്‍ലാല്‍, പ്രണവ്, കല്യാണി, ഫാസില്‍, സുനില്‍ ഷെട്ടി തുടങ്ങിയവരുടെ ക്യാരക്ടര്‍ ലുക്കുകള്‍ നേരത്തേ പുറത്ത് വന്നിരുന്നു.  ഡിസംബര്‍ ഒന്നിനാണ് സാമൂതിരിയുടെ  ധീര നാവികപ്പോരാളിയായിരുന്ന കുഞ്ഞാലി മരയ്ക്കാറെ കുറിച്ചുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലായിരുന്നു ചിത്രത്തിലെ പല പ്രധാനഭാഗങ്ങളുടെയും ചിത്രീകരണം. 

മരയ്ക്കാറില്‍ നിന്നും മഞ്ജു നേരെ വെട്രിമാരന്‍ ചിത്രത്തിലേക്കാണ് പോകുന്നത്. ധനുഷിന്റെ നായികയായി 'അസുരന്‍' എന്ന ചിത്രമാണ് മലയാളത്തിന്റെ എവര്‍ഗ്രീന്‍ നായികയെ കാത്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com