സുഹൃത്തിന്റെ വിവാഹം കണ്ട് കണ്ണീർ പൊഴിച്ച് ആലിയ; ബാല്യകാല ഓർമകൾ പങ്കുവച്ച പ്രസം​ഗവും വൈറൽ  

പ്രിയ സുഹൃത്ത് ദേവിക അദ്വാനിയുടെ വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത നടി ആലിയ ഭട്ടിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്
സുഹൃത്തിന്റെ വിവാഹം കണ്ട് കണ്ണീർ പൊഴിച്ച് ആലിയ; ബാല്യകാല ഓർമകൾ പങ്കുവച്ച പ്രസം​ഗവും വൈറൽ  
Updated on
1 min read

പ്രിയ സുഹൃത്ത് ദേവിക അദ്വാനിയുടെ വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത നടി ആലിയ ഭട്ടിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സംഗീതിലും മെഹന്തിചടങ്ങിലുമടക്കം ആലിയ പങ്കെടുത്തിരുന്നു. സംഗീത് ചടങ്ങില്‍ ബാല്യകാല ഓര്‍മകള്‍ പങ്കുവച്ച് ആലിയ നടത്തിയ പ്രസംഗവും ഏറെ വൈറലായിരുന്നു.

ഇളംപച്ച നിറത്തിൽ ഫ്ലോറൽ ഡിസൈനുള്ള  മനോഹരമായ ലെഹങ്കയായിരുന്നു സംഗീത് ചടങ്ങിന് ആലിയ അണിഞ്ഞത്. നേവി ബ്ലൂ നിറത്തിലുള്ള ലെഹങ്കയായിരുന്നു വിവാഹചടങ്ങുകളിലെ ആലിയയുടെ വേഷം.

 “ഏറ്റവും പ്രിയപ്പെട്ട കൂട്ടുകകാരി അവളുടെ സ്വപ്നങ്ങളിലെ പുരുഷനെ വിവാഹം ചെയ്യുന്നത് കാണുന്നതിലും മികച്ചൊരു കാഴ്ച വേറെ കാണാനില്ല. അതിമനോഹരമായ വിവാഹം,” എന്ന് കുറിച്ചാണ് വധുവിന്റെയും വരന്റെയും ചിത്രം ആലിയ പങ്കുവച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com