

വടിവൊത്ത ശരീരമുള്ളവരെയാണ് പൊതുവെ സെക്‌സിയായി കാണുന്നത്. എന്നാല്‍ സെക്‌സിയാവാന്‍ സീറോ സൈസ് ശരീരം വേണമെന്ന് നിര്‍ബന്ധമില്ലെന്നാണ് തെന്നിന്ത്യന്‍ നടി വിദ്യുലേഖ രാമന്റെ നിലപാട്. സമൂഹസമൂഹത്തില്‍ നിലനില്‍ക്കുന്ന ഇത്തരം അബന്ധ ചിന്തകളെ ചോദ്യം ചെയ്യുന്നതാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഇവരുടെ ചിത്രങ്ങള്‍. സെക്‌സിയാവാന്‍ സൈസ് ഒരു പ്രശ്‌നമല്ലെന്ന് തെളിയിക്കുകയാണ് വിദ്യുവിന്റെ ഹോട്ട് ലുക്.
തമിഴ്, തെലുങ്ക് സിനിമകളില്‍ തമാശ പറഞ്ഞ് ചിരിപ്പിക്കാന്‍ എത്തുന്ന താരത്തെ ഇത്ര സെക്‌സിയായി കണ്ടതിന്റെ അത്ഭുതത്തിലാണ് ആരാധകര്‍. തടിച്ച ശരീരപ്രകൃതിയുള്ളതിനാല്‍ ഹാസ്യ കഥാപാത്രങ്ങളാണ് പ്രധാനമായും വിദ്യവിന് ലഭിക്കുന്നത്. എന്നാല്‍ തടിയുള്ളവരും സെക്‌സികളാണെന്ന് വിളിച്ചുപറയുകയാണ് വിദ്യു തന്റെ ചിത്രങ്ങളിലൂടെ.
കറുത്ത ഷോര്‍ട്ട് ഡ്രസില്‍ കുറച്ച് ആഭരണങ്ങള്‍ മാത്രം ധരിച്ച് കണ്ണുകളില്‍ വശ്യത നിറച്ച് ഇരിക്കുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളര്‍ന്നുവരുമ്പോള്‍ ശരീരത്തോടുണ്ടാകുന്ന കാഴ്ചപ്പാടിനെക്കുറിച്ചും വിദ്യു വ്യക്തമാക്കുന്നുണ്ട്. പഴയകാലത്തേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞാല്‍ 13 കാരിയായ വിദ്യുവിനോട് തന്റെ ശരീരത്തെ കൂടുതല്‍ സ്‌നേഹിക്കാന്‍ പറയുമെന്നും ഏത് സൈസില്‍ ഇരുന്നാലും അവള്‍ സുന്ദരിയാണെന്നും പോസ്റ്റില്‍ പറഞ്ഞു.
തടിയെക്കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കുന്ന തന്റെ ഫോളോവേഴ്‌സിനെ പ്രചോദനം നല്‍കാനും വിദ്യു മറക്കുന്നില്ല. മറ്റുള്ളവര്‍ കളിയാക്കലുകളെ അവഗണിച്ച് സ്വന്തമായി സ്‌നേഹിക്കാന്‍ തുടങ്ങണമെന്ന് നായിക പറയുന്നു. തമിഴ് സിനിമകളില്‍ പ്രധാനമായും ഹാസ്യകഥാപാത്രങ്ങളായി എത്തുന്നവര്‍ കറുത്ത നിറത്തിലുള്ളവരോ വണ്ണം കൂടിയവരോ ആയിരിക്കും. ഇത്തരത്തിലുള്ളവര്‍ സ്‌ക്രീനില്‍ എത്തിയാല്‍ തന്നെ ചിരി കൊണ്ടുവരുമെന്ന ചിന്തയാണ് സിനിമയിലുള്ളത്. ശരീരത്തിലൊന്നുമല്ല ആത്മവിശ്വാസത്തിലാണ് കാര്യമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഹാസ്യറാണി.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates