സെക്യൂരിറ്റി ജീവനക്കാരന് കോവിഡ്, നടി രേഖയുടെ ബംഗ്ലാവ് സീൽ ചെയ്തു; കണ്ടെയിന്മെന്റ് സോൺ

കോവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ബിഎംസി അധികൃതരെത്തി കെട്ടിടം നിൽക്കുന്ന സ്ഥലം അണുവിമുക്തമാക്കി
സെക്യൂരിറ്റി ജീവനക്കാരന് കോവിഡ്, നടി രേഖയുടെ ബംഗ്ലാവ് സീൽ ചെയ്തു; കണ്ടെയിന്മെന്റ് സോൺ
Updated on: 
1 min read

കരൺ ജോഹർ, ജാൻവി കപൂർ, ആമിർ ഖാൻ തുടങ്ങിയ ബോളിവുഡ് സെലിബ്രിറ്റികളുടെ സഹായികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടി രേഖയുടെ സഹായിയായി ജോലിചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ  രേഖയുടെ മുംബൈയിലുള്ള ബംഗ്ലാവ് അധികൃതർ സീൽ ചെയ്തു. കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ബിഎംസി അധികൃതരെത്തി കെട്ടിടം നിൽക്കുന്ന സ്ഥലം അണുവിമുക്തമാക്കി. മുംബൈ ബാന്ദ്രയിലാണ് രേഖയുടെ ബംഗ്ലാവ്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവിടെ ഉള്ളത്. ഇതിലൊരാൾക്കാണ് രോ​ഗം ബാധിച്ചതെന്നാണ് റിപ്പോർട്ട്. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ജോലിക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് കരൺ ജോഹർ, ബോണി കപൂർ, ജാൻവി കപൂർ, ആമിർ ഖാൻ തുടങ്ങിയവർ സ്വയം നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. രേഖയുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് റിപ്പോർട്ടുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER