സേനാപതിയായി കമല്‍ഹാസന്‍ വീണ്ടും: ഇന്ത്യന്‍ 2 ഫസ്റ്റ് ലുക്ക് പുറത്ത്

ആദ്യം ഇറങ്ങിയ ചിത്രത്തിന്റെ അത് ലുക്കില്‍ തന്നെയാണ് കമല്‍ ഇതിലും എത്തുന്നത് എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.
സേനാപതിയായി കമല്‍ഹാസന്‍ വീണ്ടും: ഇന്ത്യന്‍ 2 ഫസ്റ്റ് ലുക്ക് പുറത്ത്
Updated on
1 min read

ലകനായകന്‍ കമല്‍ഹാസന്‍ ചിത്രം 'ഇന്ത്യന്‍2'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആരാധകര്‍ക്ക് പൊങ്കല്‍ ആശംസ നേര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ ശങ്കറാണ് പോസ്റ്റര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുന്നത്. ആദ്യം ഇറങ്ങിയ ചിത്രത്തിന്റെ അത് ലുക്കില്‍ തന്നെയാണ് കമല്‍ ഇതിലും എത്തുന്നത് എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.

രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കമല്‍ഹാസന്റെ അവസാന ചിത്രമായിരിക്കും ഇതെന്നും സൂചനകളുണ്ട്. ഹൈദരാബാദാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ചിത്രത്തില്‍ കമല്‍ഹാസന് നായികയായി കാജല്‍ അഗര്‍വാള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, നെടുമുടിവേണു, സിലമ്പരസന്‍ എന്നിവരും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

200 കോടി രൂപ ബഡ്ജറ്റുള്ള സിനിമയാകും 'ഇന്ത്യന്‍2' എന്നാണ് റിപ്പോര്‍ട്ടുകള്‍. എആര്‍ റഹ്മാന്‍ തന്നെയാകും ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സാബു സിറിലാണ് കലാസംവിധാനം. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന് സംഘട്ടനമൊരുക്കും. രവിവര്‍മ്മനാണ് ഛായാഗ്രഹണം നിര്‍വഹിക്കുക. 

തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സില്‍ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനയോടെയാണ് അവസാനിച്ചിരുന്നത്. മുന്‍ ചിത്രത്തിലെ കഥാപാത്രങ്ങള്‍ പുതിയതിലും ഉണ്ടാകുമോ എന്നത് വ്യക്തമല്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mamitha Baiju
Bethlehem Kudumba Unit
Mammootty, P Sreekumar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com