സോനം കപൂറും ആനന്ദ് അഹൂജയും വിവാഹിതരായി: ആശംസയര്‍പ്പിച്ച് ബോളിവുഡ് 

ബാന്ദ്രയിലുളള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയില്‍വച്ച് സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍.
സോനം കപൂറും ആനന്ദ് അഹൂജയും വിവാഹിതരായി: ആശംസയര്‍പ്പിച്ച് ബോളിവുഡ് 
Updated on: 
1 min read

ബോളിവുഡ്‌നടി സോനം കപൂറിന്റെ  വിവാഹം മുംബൈയില്‍ നടന്നു. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രണയത്തിനും ശേഷം കാമുകനും കുടുംബസുഹൃത്തുമായ ആനന്ദ് അഹൂജയെയാണ് സോനം കപൂര്‍ വിവാഹം ചെയ്തത്. വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങള്‍ ഇന്നലെരാത്രിതന്നെ ആരംഭിച്ചിരുന്നെങ്കിലും ഇന്ന് പതിനൊന്നുമണിക്കായിരുന്നു വിവാഹച്ചടങ്ങുകള്‍.

സോനത്തിന്റെ ആന്റി, കവിത സിങ്ങിന്റെ ബാന്ദ്രയിലുളള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയില്‍വച്ച് സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

ബോളിവുഡില്‍ നിന്ന് അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, റാണി മുഖര്‍ജി, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍, കരിഷ്മ കപൂര്‍, ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുശി, അര്‍ജുന്‍, സംവിധായകന്‍ കരണ്‍ജോഹര്‍ തുടങ്ങി നിരവധി താരങ്ങള്‍ നവദമ്പതികള്‍ക്ക് ആശംസ നേരാനെത്തി. സോനംകപൂറിന് എല്ലാ അനുഗ്രഹവും സ്‌നേഹവും ഉണ്ടാകണമെന്ന് കപൂര്‍അഹൂജ കുടുംബം അഭ്യര്‍ത്ഥിച്ചു. വിവാഹ സല്‍ക്കാരം സല്‍ക്കാരം വൈകിട്ട് ലീല ഹോട്ടലില്‍ നടക്കും.

അനുരാധ വാകില്‍ തയ്യാറാക്കിയ ചുവന്ന നിറത്തിലുള്ള ലെഹങ്കയാണ് സോനം വിവാഹ ദിവസം ധരിച്ചത്. സ്വര്‍ണ നിറത്തിലുള്ള ഷെര്‍വാണിയാണ് വരന്‍ ആനന്ദ് അഹൂജയുടെ വേഷം. നാലുവര്‍ഷത്തെ പ്രണയത്തിനുശേഷമാണ് സോനവും അഹൂജയും വിവാഹിതരായത്. അനില്‍ കപൂറിന്റെയും സുനിത കപൂറിന്റെയും മകളാണ് സോനം കപൂര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Madhu Kambikar Dies
Vysakh
Mamitha Baiju, Chembil Ashokan
Joly Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com