സ്‌കേറ്റിങ് ബോര്‍ഡില്‍ ഷെയ്ൻ നി​ഗം; 'ഉല്ലാസ'ത്തിൽ പുത്തൻ ലുക്ക് 

പവിത്ര ലക്ഷ്മിയാണ് നായിക
സ്‌കേറ്റിങ് ബോര്‍ഡില്‍ ഷെയ്ൻ നി​ഗം; 'ഉല്ലാസ'ത്തിൽ പുത്തൻ ലുക്ക് 
Updated on: 
1 min read

ഷെയ്ന്‍ നിഗം പ്രധാന കഥാപാത്രമായെത്തുന്ന ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ചിത്രത്തിൽ പുത്തൻ ലുക്കിലാണ് ഷെയ്ൻ. താരം സ്കേറ്റിങ് ചെയ്യുന്നതിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്കായി പുറത്തുവിട്ടിരിക്കുന്നത്. 

നവാഗതനായ ജീവന്‍ ജോജോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖ നടി പവിത്ര ലക്ഷ്മിയാണ് നായിക. പരസ്യചിത്രങ്ങളിലൂടെയും ഹൃസ്വചിത്രങ്ങളിലൂടെയും ശ്രദ്ധേയയാണ് പവിത്ര. റൊമാന്റിക് കോമഡി ജോണറിലാണ് ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

പ്രവീണ്‍ ബാലകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, അംബിക, ബേസില്‍ ജോസഫ് തുടങ്ങിയവര്‍ ശ്രദ്ധേയവേഷങ്ങളിൽ എത്തുന്നുണ്ട്. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് നിർമ്മാണം. ഊട്ടി പ്രധാന ലൊക്കേഷൻ ആക്കിയിരിക്കുന്ന  ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER