സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; അമ്മയ്ക്ക് നന്ദികുറിച്ച് താരം, ചിത്രങ്ങള്‍

അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ് സൗഭാ​ഗ്യ. അർജുന്‍ സോമശേഖറാണ് വരന്‍
സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; അമ്മയ്ക്ക് നന്ദികുറിച്ച് താരം, ചിത്രങ്ങള്‍
Updated on: 
2 min read

അഭിനയവും നൃത്തവുംകൊണ്ട് ആരാധകരെ കൈയ്യിലെടുത്ത താരമാണ് സൗഭാ​ഗ്യാ വെങ്കിടേഷ്. ഇപ്പോഴിതാ വിവാഹതയാകാൻ പോകുന്ന സന്തോഷത്തിലാണ് താരം. അർജുന്‍ സോമശേഖറാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.

അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ് സൗഭാ​ഗ്യ. വിവാഹവാർത്ത സൗഭാ​ഗ്യ തന്നെയാണ് പുറത്തുവിട്ടത്. വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളും താരം പങ്കുവച്ചു.

ഇരുവരും അമ്മ താരാ കല്യാണിനൊപ്പം നിൽക്കുന്ന ചിത്രമാണ് സൗഭാ​ഗ്യ ആദ്യം പങ്കുവച്ചത്. താൻ ഏറ്റവും ആ​ഗ്രഹിക്കുന്നത് സമ്മാനിച്ചതിന് അമ്മയ്ക്ക് നന്ദികുറിച്ചുകൊണ്ടാണ് സൗഭാ​ഗ്യ ചിത്രം പങ്കുവച്ചത്. ഹാപ്പിലി എവർ ആഫ്റ്ററിനായി കാത്തിരിക്കുന്നു എന്ന് കുറിച്ചുകൊണ്ട് വിവാഹനിശ്ചയം അറിയിച്ച് രണ്ട് ചിത്രങ്ങൾ കൂടി സൗഭാ​ഗ്യ പുറത്തുവിട്ടു.

വിവാഹസൂചനകൾ നൽകികൊണ്ട് സൗഭാ​ഗ്യ അടുത്തിടെ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ ചില ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നു പകർത്തിയ ചിത്രങ്ങളായിരുന്നു ഇവ. ദീപങ്ങൾ കൊണ്ട് അലങ്കരിച്ച ക്ഷേത്രത്തിൽ വച്ച് നൃത്തവേഷത്തിൽ അർജുനൊപ്പം പോസ് ചെയ്തിരിക്കുകയാണ് സൗഭാ​ഗ്യ. കുർത്തിയും മുണ്ടുമണിഞ്ഞാണ് അർജ്ജുൻ. ‘‘സന്തോഷം നൽകുന്ന സ്ഥലം, ഇവിടെയാണ് എല്ലാം ആരംഭിച്ചത്....വിധി....ദൈവം എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാനാവില്ല. പക്ഷേ വിശ്വസിക്കൂ, എന്തു തന്നെയായാലും അതു മികച്ചതായിരിക്കും...പത്മനാഭ സ്വാമി തമ്പുരാനേ ശരണം...’’ എന്നും ചിത്രത്തോടൊപ്പം സൗഭാ​ഗ്യ കുറിച്ചു.

‘‘ഒരുപാട് നന്ദിയുണ്ട്, ദൈവം എനിക്കൊരു അമൂല്യ രത്നം നൽകി’’ എന്ന് കുറിച്ചുകൊണ്ട് ഇരുവരും ഒന്നിച്ചുള്ള മറ്റൊരു ചിത്രവും സൗഭാ​ഗ്യ പങ്കുവച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER