സൗഭാ​ഗ്യയ്ക്ക് സർപ്രൈസ് ഹൽദി; നൃത്തം ചെയ്ത് അമ്മയും അമ്മമ്മയും, ചിത്രങ്ങൾ 

ഈ ദിവസം ഒരിക്കലും മറക്കാനാവില്ല എന്ന് കുറിച്ചാണ് സൗഭാ​ഗ്യ ചിത്രങ്ങൾ പങ്കുവച്ചത്
സൗഭാ​ഗ്യയ്ക്ക് സർപ്രൈസ് ഹൽദി; നൃത്തം ചെയ്ത് അമ്മയും അമ്മമ്മയും, ചിത്രങ്ങൾ 
Updated on
2 min read

സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹം. അർജുൻ സോമശേഖർ ആണ് വരൻ. നാളെ രാവിലെ ഒൻപത് മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം.അന്തരിച്ച നടൻ രാജാറാമിന്റെയും നടിയും നർത്തകിയുമായ താരാകല്യാണിന്റെയും മകളാണ് ടിക് ടോക്ക് താരമായ സൗഭാഗ്യ വെങ്കിടേഷ്.

വിവാഹത്തിന് മുന്നോടിയായി ഇന്നലെ നടന്ന ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങൾ സൗഭാ​ഗ്യ ആരാധകരുമായി പങ്കുവച്ചു. നൃത്തവിദ്യാലയത്തിലെ സൗഭാ​ഗ്യയുടെ വിദ്യാർത്ഥികളാണ് സർപ്രൈസായി ഹൽദി ആഘോഷങ്ങൾ ക്രമീകരിച്ചത്. താര കല്ല്യാണും സൗഭാ​ഗ്യയുടെ മുത്തശ്ശിയും നടിയുമായ സുബ്ബലക്ഷ്മിയും ഹൽദി ആഘോഷമാക്കി. ഈ ദിവസം ഒരിക്കലും മറക്കാനാവില്ല എന്ന് കുറിച്ചാണ് സൗഭാ​ഗ്യ ചിത്രങ്ങൾ പങ്കുവച്ചത്. 

മഞ്ഞ സാരിയും ചുവപ്പ് ബ്ലൗസുമായിരുന്നു സൗഭാഗ്യയുടെ വേഷം. മഞ്ഞ ഷെർവാണിയാണ് അർജുൻ ധരിച്ചത്‌.

സൗഭാ​ഗ്യയുടെ വിവാഹവിശേഷങ്ങൾ കുറച്ചുനാളായി സോഷ്യൽ ലോകത്തെ സജീവ ചർച്ചയാണ്. സൗഭാഗ്യയ്ക്കൊപ്പം പല ചിത്രങ്ങളിലും വി‍ഡിയോകളിലും കണ്ടിട്ടുള്ള സൃഹൃത്ത് അർജുന്‍ സോമശേഖറുമൊത്തുള്ള വിവാഹനിശ്ചയം അടക്കമുള്ള വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നു. ഏറ്റവുമൊടുവിൽ വിവാഹ ക്ഷണക്കത്ത് തന്നെ ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു താരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com