'ഹല്ലേലൂയ'യെ അപമാനിച്ചു; മതവികാരം വ്രണപ്പെടുത്തിയതിന് ഫറ ഖാനും രവീണ ടണ്ടനും എതിരെ കേസ്

ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബോളിവുഡ് നടി രവീണ ടണ്ടന്‍, സംവിധായകയും നിര്‍മ്മാതാവുമായ ഫറ ഖാന്‍, കൊമേഡിയന്‍ ഭാരതി സിങ് എന്നിവര്‍ക്ക് എതിരെ പഞ്ചാബ് പൊലീസ് കേസെടുത്തു. 
'ഹല്ലേലൂയ'യെ അപമാനിച്ചു; മതവികാരം വ്രണപ്പെടുത്തിയതിന് ഫറ ഖാനും രവീണ ടണ്ടനും എതിരെ കേസ്
Updated on
1 min read

ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബോളിവുഡ് നടി രവീണ ടണ്ടന്‍, സംവിധായകയും നിര്‍മ്മാതാവുമായ ഫറ ഖാന്‍, കൊമേഡിയന്‍ ഭാരതി സിങ് എന്നിവര്‍ക്ക് എതിരെ പഞ്ചാബ് പൊലീസ് കേസെടുത്തു. 

സംസ്ഥാനത്തെ ക്രിസ്തീയ വിഭാഗത്തെ പരിഹസിക്കുന്ന വിധം യൂട്യൂബ് ഹാസ്യ പരിപാടിയായ 'ബാക്ക് ബെഞ്ചേഴ്‌സില്‍' പരാമര്‍ശം നടത്തിയെന്നാണ് കേസ്. പരിപാടിക്ക് എതിരെ ക്രിസ്മസ് ദിനത്തില്‍ ചില ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു. 

പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ക്രിസ്ത്യന്‍ സമാജ് മുന്നണിയുടെ പ്രസിഡന്റുമായ സോന മാശിഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍, 'ഹല്ലേലൂയ' യെ അപഹാസ്യമായി ചിത്രീകരിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഐപിസി സെക്ഷന്‍ 295-എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവെരെക്കൂടാതെ മറ്റ് മൂന്നുപേരെക്കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
 
Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com