ഹോറര്‍ കഥപറയാന്‍ വീണ്ടും പ്രഭുദേവയും തമന്നയും ഒന്നിക്കുന്നു; ഇക്കുറി പാര്‍ത്ഥിപന്‍ ചിത്രത്തിലൂടെ 

നിര്‍മാണം സംബന്ധിച്ച് ധാരണയായ ശേഷം ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. 
ഹോറര്‍ കഥപറയാന്‍ വീണ്ടും പ്രഭുദേവയും തമന്നയും ഒന്നിക്കുന്നു; ഇക്കുറി പാര്‍ത്ഥിപന്‍ ചിത്രത്തിലൂടെ 
Updated on
1 min read

തെന്നിന്ത്യന്‍ താരങ്ങളായ പ്രഭുദേവയും തമന്നയും വീണ്ടുമൊരു ഹൊറര്‍ ചിത്രത്തിനായി ഒന്നിക്കുന്നു. നടനും സംവിധായകനുമായ രാധാകൃഷ്ണ പാര്‍ത്ഥിപന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. റിവെഞ്ച് ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്ന് സംവിധായകന്‍ പാര്‍ത്ഥിപന്‍ പറഞ്ഞു. 

സിനിമയുടെ തിരകഥ പ്രഭുദേവയോടും തമന്നയോടും ചര്‍ച്ചചെയ്‌തെന്നും ഇരുവരും ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചെന്നും സംവിധായകന്‍ അറിയിച്ചു. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ലെന്നും നിര്‍മാണം സംബന്ധിച്ച് ധാരണയായ ശേഷം ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

2016ല്‍ പുറത്തിറങ്ങിയ ഹൊറര്‍ കോമഡി ചിത്രം ദേവിയില്‍ പ്രഭുദേവയും തമന്നയും ഒന്നിച്ച് അഭിനയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com