7500 തൊഴിൽ അവസരങ്ങൾ വരുന്നു; ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ ഉടൻ പ്രവർത്തനമാരംഭിക്കും

2024 -ൽ ദുബൈയിൽ 724 ഹോട്ടലുകളിലായി 146,990 മുറികളാണ് ഉണ്ടായിരുന്നത്. 2025 ന്റെ ആദ്യ പകുതിയോടെ ഹോട്ടലുകളുടെ എണ്ണം 730 ആയി ഉയർന്നു. 152,000 മുറികളാണ് ഇപ്പോൾ ഉള്ളത്. ഈ മേഖലയിലെ തൊഴിൽ സാധ്യത ഇനിയും വർധിക്കും.
Dubai hotel job
19 new hotels in Dubai to create 7,500 job opportunitiesspecial arrangement
Updated on
1 min read

ദുബൈ: ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. 5000 റൂമുകളാണ് ഈ ഹോട്ടലുകളിൽ ഉണ്ടാകുക. ഹോട്ടൽ വ്യവസായത്തിൽ കമ്പനികൾ ലാഭം നേടുന്നതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ മാസം പുറത്തിറങ്ങിയിരുന്നു. അതിനു പിന്നാലെ നിരവധി സംരംഭകരാണ് ഈ മേഖലയിൽ നിക്ഷേപമിറക്കാൻ ദുബൈയിലേക്ക് എത്തുന്നത്.

Dubai hotel job
ലഹരി ഉപയോഗിച്ച് പിടിക്കപ്പെട്ടാൽ നാടുകടത്തില്ല; പുതിയ നിയമവുമായി യുഎഇ; പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പുതിയ ഹോട്ടലുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ 7,500 പേർക്ക് കൂടെ തൊഴിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ. വിനോദ സഞ്ചാര മേഖലയിലെ വൻ കുതിപ്പാണ് ഹോട്ടൽ ബിസിനസ് ഇങ്ങനെ ഉയരാൻ കാരണം. ഈ വർഷം 9.9 മില്യൺ വിനോദ സഞ്ചാരികൾ ആണ് ദുബൈയിൽ എത്തിയത്. വരും വർഷങ്ങളിൽ വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നുള്ള സൂചനകളും നേരത്തെ വന്നിരുന്നു.

Dubai hotel job
യു എ ഇ ഭരണാധികാരികൾക്ക് ആദരമർപ്പിച്ച് 'ഭീമൻ പൂക്കളം' ഒരുക്കി

2024 -ൽ ദുബൈയിൽ 724 ഹോട്ടലുകളിലായി 146,990 മുറികളാണ് ഉണ്ടായിരുന്നത്.

2025 ന്റെ ആദ്യ പകുതിയോടെ ഹോട്ടലുകളുടെ എണ്ണം 730 ആയി ഉയർന്നു. 152,000 മുറികളാണ് ഇപ്പോൾ ഉള്ളത്. ഈ മേഖലയിലെ തൊഴിൽ സാധ്യത ഇനിയും വർധിക്കും.

യു എ ഇയിൽ ട്രാവൽ ആൻഡ് ടൂറിസം രംഗത്തു ജോലി ചെയ്യുന്നത് 8.9 ലക്ഷം പേരാണ്. ഈ വർഷാവസാനത്തോടെ ഇത് 9.2 ലക്ഷമായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Summary

Gulf news: 19 new hotels in Dubai to create 7,500 job opportunities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com