കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയതായി നടപ്പിലാക്കിയ ഗതാഗത നിയമം വൻ വിജയമാണെന്ന് കുവൈത്ത് സർക്കാർ. നിയമങ്ങൾ കർശനമാക്കിയതോടെ റോഡപകട മരണങ്ങളുടെ എണ്ണം കുറഞ്ഞു. ഈ വർഷമുണ്ടായ വാഹനാപകടങ്ങളിൽ 94 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മരിച്ചവരുടെ എണ്ണം 143 ആയിരുന്നു. ജനങ്ങൾ നിയമങ്ങളുമായി സഹകരിച്ചതോടെയാണ് റോഡുകളിൽ അപകടങ്ങൾ കുറഞ്ഞതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അധികൃതർ വ്യക്തമാക്കി.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും ട്രാഫിക് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ട്രാഫിക് സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുകയാണ്. ജനങ്ങളുടെ പിന്തുണ ഇനിയും തുടരണമെന്നും അതിലൂടെ എല്ലാവർക്കും അപകട രഹിതമായി യാത്ര ചെയ്യാൻ കഴിയുമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു.
റോഡ് സുരക്ഷ വർധിപ്പിക്കുക,നിയമലംഘനങ്ങൾ കുറക്കുക, അപകടകരമായ ഡ്രൈവിങ് ശീലങ്ങൾ അവസാനിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ ഗതാഗത നിയമം കുവൈത്ത് നടപ്പിലാക്കിയത്. നിയമലംഘനങ്ങൾക്കുള്ള പിഴകളിലും വൻ വർധനവ് വരുത്തിയിരുന്നു. ഈ വർഷം ഏപ്രിൽ 22നാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates