മസ്കത്ത്: മത്സ്യബന്ധന ബോട്ട് ഉപയോഗിച്ച് വൻ തോതിൽ ലഹരി മരുന്ന് കടത്താനുള്ള ശ്രമം ഒമാൻ പൊലീസ് പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്
വിവരം ലഭിച്ച ഉടൻ തന്നെ ഒമാൻ സമുദ്രാതിര്‍ത്തിയില്‍ സുരക്ഷാ സേനകളുടെ പരിശോധന ആരംഭിച്ചിരുന്നു. അനധികൃതമായി ഒരു മത്സ്യബന്ധന ബോട്ട് സമുദ്രാതിര്‍ത്തി കടന്ന് വരുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ഈ ബോട്ട് അധികൃതർ കസ്റ്റഡിയിൽ എടുക്കുകയും പരിശോധയിൽ 68,000 ലഹരി ഗുളികകള്‍ കണ്ടെടുക്കുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന രണ്ട് ഇറാൻ പൗരന്മാരെ സംഭവത്തിൽ പ്രതിയാക്കി റോയൽ ഒമാൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ കർശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് അധികൃതർ വ്യക്തമാക്കി. ഇതിനു പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. കടൽ മാർഗം ലഹരി മരുന്ന് കടത്തുന്നത് വ്യാപകമായ സാഹചര്യത്തിൽ കർശന നീരീക്ഷണവും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates