

ദുബൈ: യു എ ഇയിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവറുടെ എണ്ണത്തിൽ വൻ വർധനവ് എന്ന് റിപ്പോർട്ട്. ഇ വി വാഹനങ്ങൾ വാങ്ങുന്നവരും വാടകയ്ക്ക് എടുത്തു ഉപയോഗിക്കുന്നവരുടെയും എണ്ണം 52 ശതമാനത്തിൽ കൂടുതലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റോളണ്ട് ബെർഗർ എന്ന കമ്പനി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
ഇന്ധനം ഉപയോഗിച്ച് വാഹനമോടിക്കുന്നതിനേക്കാൾ ലാഭകരമാണ് ഇ വി വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ എന്നാണ് പലരുടെയും അഭിപ്രായം. മാത്രവുമല്ല, ഇ വി വാഹനങ്ങളിൽ അറ്റകുറ്റ പണികളും കുറവാണ്. അത് കൊണ്ടാണ് ഈ വാഹനങ്ങൾ വാങ്ങാൻ കൂടുതൽ ആളുകൾ രംഗത്ത് എത്തുന്നത്. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാകാൻ വേണ്ടി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയവരുമുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ ഇ വി വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധവ് രേഖപ്പെടുത്തി എന്നാണ് അധികൃതർ തന്നെ പറയുന്നത്. മറ്റ് ജി സി സി രാജ്യങ്ങളിലും സമാനമായ രീതിയിലാണ് ഇ വി വാഹനങ്ങളുടെ വിൽപ്പന. പ്രത്യേകിച്ച് ഖത്തർ,സൗദി അറേബ്യ പോലെയുള്ള രാജ്യങ്ങളിൽ വലിയൊരു ശതമാനം ആളുകളും ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങാൻ താല്പര്യം പ്രകടിപ്പിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates