45 ദിവസം നീളുന്ന ഈ ഉത്സവ മാമാങ്കം; ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ നാലുമുതല്‍

കൂടുതല്‍ വിപുലമായ പരിപാടികളോടെയും ഷോപ്പിങ് ഓഫറുകളോടെയുമാണ് ഇത്തവണ ഡിഎസ്എഫ് തിരിച്ചെത്തുന്നത്
A 45-day-long festival extravaganza: Dubai Shopping Festival begins on December 4th.
ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍
Edited By:
Updated on: 
1 min read

ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡിഎസ്എ്ഫ്) 32-ാമത് പതിപ്പിന് ഡിസംബര്‍ നാലിന് തുടക്കമാകും. ജനപ്രിയ സംഗീത കച്ചേരികള്‍, ഡ്രോണ്‍ ഷോകള്‍, വാട്ടര്‍ഫ്രണ്ട് ലൈറ്റ് ഡിസ്പ്ലേകള്‍, മികച്ച ഷോപ്പിങ് ഓഫറുകള്‍, സമ്മാന പദ്ധതികള്‍ എന്നിവയോടെ 45 ദിവസം നീളുന്ന ഈ ഉത്സവ മാമാങ്കം 2027 ജനുവരി 17 വരെ തുടരും.

കൂടുതല്‍ വിപുലമായ പരിപാടികളോടെയും ഷോപ്പിങ് ഓഫറുകളോടെയുമാണ് ഇത്തവണ ഡിഎസ്എഫ് തിരിച്ചെത്തുന്നത്. പ്രശസ്ത ഗായകന്‍ റാശിദ് അല്‍ മജീദ് ഉദ്ഘാടനദിനത്തിലും അന്താരാഷ്ട്ര ഡിജെ സ്റ്റീവ് ഓക്കി ഡിസംബര്‍ അഞ്ചിനും കോക്ക കോള അറീനയില്‍ പരിപാടികള്‍ അവതരിപ്പിക്കും. കൂടാതെ, ഡിസംബര്‍ രണ്ടിലെ ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ഹത്ത വാഡി ഹബ്ബില്‍ ഒരുക്കുന്ന പ്രത്യേക കാന്‍ഡില്‍ ലൈറ്റ് സംഗീത പരിപാടി സന്ദര്‍ശകര്‍ക്ക് സ സൗജന്യമായി ആസ്വദിക്കാം.

ഡിസംബര്‍ അഞ്ചുമുതല്‍ ദി ബീച്ച് ജെ.ബി.ആര്‍, ബ്ലൂവാട്ടേഴ്സ് ഐലന്‍ഡ് എന്നിവക്കിടയിലുള്ള വാട്ടര്‍ഫ്രണ്ട് വേദിയില്‍ ദിവസവും രാത്രി 7.30 മുതല്‍ 10.30 വരെ വിസ്മയകരമായ ലൈറ്റ് ആന്‍ഡ് ഡ്രോണ്‍ ഷോകള്‍ അരങ്ങേറും. രണ്ട് ഡ്രോണ്‍ ഷോകള്‍, സംഗീതത്തിനൊപ്പം സമന്വയിപ്പിച്ച ലേസര്‍ ഡിസ്പ്ലേകള്‍, ജെബിആര്‍ ടവറുകളിലെ ലേസര്‍ മാപ്പിങ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റാണ് (ഡിഎഫആര്‍ഇ) ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

A 45-day-long festival extravaganza: Dubai Shopping Festival begins on December 4th.
അതീവ വിഷമുള്ള ചെടി, സ്വയം പറിച്ചുകളയാന്‍ ശ്രമിക്കരുത്! ഡാറ്റുറയുടെ വ്യാപനത്തില്‍ കുവൈത്തില്‍ മുന്നറിയിപ്പ്
A 45-day-long festival extravaganza: Dubai Shopping Festival begins on December 4th.
സാമ്പത്തിക ബാധ്യത വേണ്ട, വിവാഹ സഹായധനം കൂടുതല്‍ പേര്‍ക്ക്, ശമ്പള പരിധി വര്‍ധിപ്പിച്ചു
A 45-day-long festival extravaganza: Dubai Shopping Festival begins on December 4th.
'ലോകത്തെവിടെയും പോകാം, അഞ്ച് വര്‍ഷത്തിനുള്ളില്‍ പാസ്‌പോര്‍ട്ടുകള്‍ ഇല്ലാതാകും'
Summary

A 45-day-long festival extravaganza: Dubai Shopping Festival begins on December 4th.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER