മലയാളി യുവതിയെയും മകളെയും ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

A Malayali woman and her five-year-old daughter were found dead in Sharjah
ആര്‍ഷ,റുഹി
Updated on
1 min read

ഷാര്‍ജ: മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് പുതിയപറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം 'ആര്‍ഷ അഷിത'യില്‍ ആര്‍ഷ (35)യും ഏകമകള്‍ റുഹിയുമാണ് മരിച്ചത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. ഭര്‍ത്താവ് നിഹാലിനൊപ്പം ഷാര്‍ജ അല്‍ നഹ്ദയില്‍ സഹാറ മാളിന് സമീപത്തെ ഫ്‌ലാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. മരണകാരണം വ്യക്തമല്ല.

A Malayali woman and her five-year-old daughter were found dead in Sharjah
ഷാര്‍ജയില്‍ ബലിപ്പെരുന്നാള്‍ ആഘോഷമാക്കാം; വിനോദസഞ്ചാരികള്‍ക്ക് വൈവിധ്യമാര്‍ന്ന പരിപാടികള്‍

സ്വന്തമായി ഓണ്‍ലൈന്‍ ബിസിനസ് നടത്തിവരികയായിരുന്നു ആര്‍ഷ. നിഹിലിന്റെ പിതാവും സഹോദരനുമെല്ലാം യുഎഇയില്‍ തന്നെയാണ് താമസം. ആര്‍ഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്. അഴീക്കോട് സ്വദേശി ടി.കെ.പുരുഷോത്തമന്‍- ഗീത ദമ്പതികളുടെ മകളാണ് ആര്‍ഷ.

Summary

A Malayali woman and her five-year-old daughter were found dead in Sharjah

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com