20 ലക്ഷം രൂപയും വിമാന ടിക്കറ്റും കമ്പനി നൽകണം; യുഎഇയിൽ വനിതാ ഡോക്ടറുടെ നിയമ പോരാട്ടം വിജയിച്ചു

ഡോക്ടർ ആ​റു​മാ​സ​ത്തി​ല്‍ താ​ഴെ മാ​ത്ര​മാ​ണ് ജോ​ലി ചെ​യ്തത് എന്നും ഡോ​ക്ട​ര്‍ ജോ​ലി സ​മ​യ​ത്തി​ല്‍ വീ​ഴ്ച​വ​രു​ത്തി​യതായും കൃത്യ സമയത്ത് ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല എന്നും കമ്പനി കോടതിയിൽ വാദിച്ചു.
Abu Dhabi Court
Abu Dhabi Court Directs Healthcare Facility to Pay Doctor AED 84,000.special arrangement
Updated on
1 min read

അബുദാബി: ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞു വെച്ച കമ്പനിക്കെതിരെ നിയമ പോരാട്ടം നടത്തിയ വനിതാ ഡോക്ടർക്ക് അനുകൂലമായി കോടതി വിധി.

ശമ്പളവും നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന​ടി​ക്ക​റ്റും എ​ക്‌​സ്പീ​രി​യ​ന്‍സ് സ​ര്‍ട്ടി​ഫി​ക്ക​റ്റും നൽകണമെന്ന് ലേബർ കോടതി ഉത്തരവിട്ടു. തെളിവുകൾ പരിശോധിച്ച കോടതി ശമ്പളം നൽകുന്നതിൽ കമ്പനിക്ക് വീഴ്ച്ച പറ്റി എന്ന് കണ്ടെത്തിയിരുന്നു.

Abu Dhabi Court
കേരളത്തിന്റെ 'ഹില്ലി അക്വ' ദുബായിലേക്ക്; ഇന്ത്യയില്‍ ആദ്യമായി ബയോ ഡിഗ്രേഡബിള്‍ കുപ്പികളില്‍ കുപ്പിവെള്ളം

ശ​മ്പ​ള കു​ടി​ശ്ശി​ക​യി​ന​ത്തി​ല്‍ 84,542 ദിർഹവും 1,500 ദി​ര്‍ഹ​മി​ല്‍ കൂ​ടാ​ത്ത വി​മാ​ന​ടി​ക്ക​റ്റും ഡോക്ടർക്ക് നൽകണം. ഇതിന് പുറമെ ജോ​ലി ചെ​യ്ത കാ​ല​ത്തെ എ​ക്‌​സ്പീ​രി​യ​ന്‍സ് സ​ര്‍ട്ടി​ഫി​ക്ക​റ്റും കോ​ട​തി​ച്ചെ​ല​വും ന​ല്‍ക​ണ​മെന്നും ഉ​ത്ത​ര​വി​ൽ പറയുന്നു. കരാർ പ്രകാരം ഡോ​ക്ട​ര്‍ക്ക് 14,000 ദി​ര്‍ഹം അ​ടി​സ്ഥാ​ന ശ​മ്പ​ള​മ​ട​ക്കം 35,000 ദി​ര്‍ഹ​മാ​യി​രു​ന്നു മാ​സ​ശ​മ്പ​ള​മായി നൽകാമെന്ന് കമ്പനി പറഞ്ഞിരുന്നത്. രണ്ട് വർഷത്തെ കരാർ ആയിരുന്നു ഇരുവരും തമ്മിൽ ഒപ്പ് വെച്ചത്.

Abu Dhabi Court
22 വർഷത്തിനിടെ കൊന്നത് 11 ഭർത്താക്കന്മാരെ; കൂടത്തായി കൊലപാതക പരമ്പരയ്ക്ക് സമാനം; ഇറാനിലെ ആ സയനൈഡ് 'ജോളി' ഇവരാണ്

എന്നാൽ ഡോക്ടർ ആ​റു​മാ​സ​ത്തി​ല്‍ താ​ഴെ മാ​ത്ര​മാ​ണ് ജോ​ലി ചെ​യ്തത് എന്നും ഡോ​ക്ട​ര്‍ ജോ​ലി സ​മ​യ​ത്തി​ല്‍ വീ​ഴ്ച​വ​രു​ത്തി​യതായും കൃത്യ സമയത്ത് ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല എന്നും കമ്പനി കോടതിയിൽ വാദിച്ചു. പക്ഷെ,ഇത് സംബന്ധിക്കുന്ന തെളിവുകൾ ഹാജരാക്കാൻ കമ്പനിക്ക് സാധിച്ചില്ല. ഇതോടെയാണ് ഡോക്ടർക്ക് അനുകൂലമായി കോടതി വിധി പറഞ്ഞത്.

Summary

Gulf news:Abu Dhabi Court Directs Healthcare Facility to Pay Doctor AED 84,000.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com