യു എ ഇ ദേശീയ ദിനം: ദുബൈയ്ക്ക് പുറമെ അബുദാബിയിലും പാർക്കിങ് സൗജന്യം

ഈ ദിവസങ്ങളിൽ ദർബ് ടോൾ ഗേറ്റുകളും ഫീസ് ഈടാക്കില്ല. നവംബർ 30, ഡിസംബർ 1, 2 തീയതികളിലാണ് സൗജന്യ പാർക്കിങ് ലഭ്യമാകുന്നത്.
UAE FREE PARKING
Abu Dhabi, Dubai Announce 3 Days of Free Parking Abu Dhabi/x
Updated on
1 min read

അബുദാബി: യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് (നവംബർ 30) മുതൽ തുടർച്ചയായി മൂന്ന് ദിവസം അബൂദബിയിൽ പാർക്കിങ് സൗജന്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഈ ദിവസങ്ങളിൽ ദർബ് ടോൾ ഗേറ്റുകളും ഫീസ് ഈടാക്കില്ല. നവംബർ 30, ഡിസംബർ 1, 2 തീയതികളിലാണ് സൗജന്യ പാർക്കിങ് ലഭ്യമാകുന്നത്.

UAE FREE PARKING
നോർക്ക കെയർ എൻറോൾമെൻറ് നാളെ അവസാനിക്കും

പാർക്കിങ് ഫീസുകളും ടോൾ ചാർജുകളും ഡിസംബർ 3 മുതൽ പഴയ രീതിയിൽ പുനരാരംഭിക്കും. പാർക്കിംഗ് കമ്പനി ആയ ക്യു മൊബിലിറ്റിയും സർക്കാരുമായി സഹകരിച്ചാണ് സൗജന്യ പാർക്കിങ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ദേശീയ ദിന അവധി കൂടുതൽ സൗകര്യപ്രദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആണ് ഈ തീരുമാനം.

UAE FREE PARKING
യു എ ഇയിലെ സ്വദേശിവൽകരണം; മുന്നറിയിപ്പുമായി മാനവ വിഭവ ശേഷി മന്ത്രാലയം

ദുബൈ റോഡ് ഗതാഗത അതോറിറ്റി (RTA)യും മൂന്ന് ദിവസത്തെ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബഹുനില പാർക്കിങ് കേന്ദ്രങ്ങളും അൽ ഖൈൽ ഗേറ്റ് എൻ-365 പാർക്കിങ് സോണും ഈ സൗജന്യത്തിൽ ഉൾപ്പെടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഡിസംബർ 3 മുതൽ ദുബൈയിലും സാധാരണ ഫീസ് പ്രാബല്യത്തിലാകും.

Summary

Gulf news: UAE National Day, Abu Dhabi & Dubai Announce 3 Days of Free Parking.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com