നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

നായ്ക്കൾക്കും പൂച്ചകൾക്കും വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി
pet registration
Abu Dhabi makes pet registration mandatory gemini ai
Updated on
2 min read

ദുബൈ: അബുദാബിയിൽ നിങ്ങൾക്ക് ഒരു നായയോ പൂച്ചയോ ഉണ്ടെങ്കിൽ, അവയെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യേണ്ട സമയമായി. ഈ ഫെബ്രുവരി മൂന്ന് മുതൽ എമിറേറ്റിലുടനീളം വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാണ്. വളർത്തുമൃഗങ്ങളെ നിയമപരമായി അംഗീകരിക്കുകയും സമൂഹത്തിന്റെ സുരക്ഷാ ചട്ടക്കൂടിൽ സംയോജിപ്പിക്കുകയും ചെയ്യുന്ന ഒരു സമഗ്രമായ "ഫാമിലി സ്പേസ്" സൃഷ്ടിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.

pet registration
യുഎഇയിൽ കാഴ്ചകൾ ഇനി പുതിയ ഒടിടിയിൽ, എക്‌സ്‌ക്ലൂസീവ് സീരീസ്, ഒറിജിനൽ ഷോകൾ, 170-ലധികം സിനിമകളുമായി, ദുബൈ+ സ്ട്രീമിങ് പ്ലാറ്റ്‌ഫോം

എമിറേറ്റിൽ താമസിക്കുന്ന എല്ലാവരും നായ, പൂച്ച എന്നിവയെ ടാം (TAMM) പ്ലാറ്റ്‌ഫോം വഴി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശമാണ് അധികൃതർ നൽകിയിട്ടുള്ളത്. ഇതിനുള്ള നടപടികൾ സുഗമമാക്കുന്നതിന്, അബുദാബിയിലുടനീളമുള്ള ലൈസൻസുള്ള വെറ്ററിനറി ക്ലിനിക്കുകളുമായി ഡിപ്പാർട്ട്മെ​ന്റ് ഓഫ് മുനിസിപാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് ( ഡിഎംടി -DMT) സഹകരിക്കുന്നുണ്ട്.

വളർത്തുമൃഗങ്ങളുടെ ഉടമകൾ അവർക്ക് താൽപ്പര്യമുള്ള മൃഗഡോക്ടറെ കാണാവുന്നതാണ്.അവിടെ നിന്ന് രജിസ്ട്രേഷന് ആവശ്യമായ മെഡിക്കൽ രേഖകളും മൈക്രോചിപ്പ് വിശദാംശങ്ങളും സർക്കാർ പോർട്ടലിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാൻ ജീവനക്കാർ സഹായിക്കും.

pet registration
നഗരത്തിലെവിടെ നിന്നും ചെക്ക്-ഇൻ ചെയ്യാം, വിമാനത്താവള ടെർമിനലിലേക്ക് നേരിട്ട് എത്താം, പുതിയ പദ്ധതിയുമായി ദുബൈ

സൗജന്യ രജിസ്ട്രേഷനും ഗ്രേസ് പിരീഡുകളും

പൊതുജനങ്ങൾക്ക് സൗകര്യത്തിനായി, രജിസ്ട്രേഷൻ സേവനം നിലവിൽ സൗജന്യമാണെന്ന് ഡിഎംടി അറിയിച്ചു. ഫെബ്രുവരി മൂന്ന് മുതൽ നിബന്ധന ഔദ്യോഗികമായി ആരംഭിക്കും. എന്നാൽ പിഴ കൂടാതെ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് ഒരു വർഷത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്.

എന്നാൽ, പെറ്റ് ഷോപ്പുകൾ, ഷെൽട്ടറുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് ഗ്രേസ് പിരീഡ് കാലം കുറവാണ്, അവർ ആറ് മാസത്തിനുള്ളിൽ എല്ലാ മൃഗങ്ങളെയും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

കേവലം ഡോക്യുമെന്റേഷനു പുറമേ, മൃഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടിന്റെ ഭാഗമാണ് രജിസ്ട്രേഷൻ. കേന്ദ്രീകൃത ഡേറ്റാബേസ് പരിപാലിക്കുന്നതിലൂടെ, അധികാരികൾക്ക് വാക്സിനേഷൻ ഷെഡ്യൂളുകൾ ട്രാക്ക് ചെയ്യാനും, ജനസംഖ്യയെ നിയന്ത്രിക്കാനും, നഷ്ടപ്പെട്ട വളർത്തുമൃഗങ്ങളെ അവരുടെ കുടുംബങ്ങളുമായി വേഗത്തിൽ വീണ്ടും ഒന്നിപ്പിക്കാനും കഴിയും.

"ഫാമിലി സ്‌പെയ്‌സിന്റെ" ഭാഗമാകുന്നത് നിങ്ങളുടെ വളർത്തുമൃഗത്തെ നഗരത്തിലെ നഗര ആസൂത്രണത്തിലും ക്ഷേമ സേവനങ്ങളിലും ഉൾപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുന്നത് കൂടെയാകുമെന്ന് അധികൃതർ വിശദീകരിക്കുന്നു.

pet registration
ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ വെബ്‌സൈറ്റ് കേസിൽ ഒമ്പത് പേർക്ക് ഏഴ് വർഷം തടവ്, കമ്പനിക്ക് നിരോധനവും പിഴയും; ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിഴ

ഈ പദ്ധതി നടപ്പിലാക്കുന്ന സമയത്ത് സർക്കാർ ബോധവൽക്കരണത്തിനും സഹായത്തിനും മുൻഗണന നൽകും. ഈ നടപടിക്രമം പാലിക്കാണമെന്ന് വളർത്തുമൃഗ ഉടമകളെ ഓർമ്മിപ്പിക്കകയും ചെയ്യുന്നു. ഗ്രേസ് പിരീഡ് അവസാനിച്ചുകഴിഞ്ഞാൽ, വളർത്തുമൃഗത്തെ രജിസ്റ്റർ ചെയ്യാതിരിക്കുന്നത് 1,000 ദിർഹം പിഴയ്ക്ക് കാരണമാകും.

രജിസ്റ്റർ ചെയ്ത വളർത്തുമൃഗങ്ങളിൽ മൈക്രോചിപ്പ് ഘടിപ്പിക്കണം, കാരണം രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനും ഔദ്യോഗിക മൃഗ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നേടുന്നതിനും ഇത് പ്രധാനമാണ്.

എങ്ങനെ രജിസ്റ്റർ ചെയ്യാം?

വളർത്തുമൃഗ ഉടമകൾ അവരുടെ യുഎഇ പാസ് സജീവമാണെന്ന് ഉറപ്പാക്കണം. മൃഗവുമായി ലൈസൻസുള്ള ഒരു വെറ്ററിനറി ക്ലിനിക്ക് സന്ദർശിക്കണം. മൃഗഡോക്ടർ ആരോഗ്യ പരിശോധന നടത്തുകയും മൈക്രോചിപ്പ് പരിശോധിക്കുകയും TAMM വഴി ഡേറ്റ സമർപ്പിക്കുകയും ചെയ്യും. അപേക്ഷ പ്രോസസ്സ് ചെയ്തുകഴിഞ്ഞാൽ, രജിസ്ട്രേഷൻ സ്ഥിരീകരിക്കുന്നതിനുള്ള അറിയിപ്പ് ഉടമകൾക്ക് ലഭിക്കും,

Summary

Gulf News: Pet owners in Abu Dhabi must officially register their dogs and cats. Here’s a simple guide to the registration process and details about the grace period.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com