നഗരത്തിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ യാത്രക്കാർക്ക് അവരുടെ വിമാനങ്ങൾക്കായി ചെക്ക്-ഇൻ ചെയ്യാനും തുടർന്ന് സുരക്ഷിതമായ വാഹനങ്ങൾ വഴി അവരെ നേരിട്ട് പുറപ്പെടുന്ന ടെർമിനലുകളിലേക്ക് കൊണ്ടുപോകാനും അനുവദിക്കുന്ന ഒരു പുതിയ പദ്ധതി ദുബായ് അവതരിപ്പിച്ചു.
ദുബായ് 10X സംരംഭത്തിന് കീഴിൽ ആരംഭിച്ച മൂന്ന് പദ്ധതികളിലൊന്നാണ് ഇത്.
ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) 20 മിനിറ്റ് സിറ്റി, ദുബൈ ഹെൽത്ത് അതോറിറ്റി (ഡിഎച്ച്‌എ) യുടെ ഡിസീസ് ഏർലി ഡിറ്റക്ഷൻ സിസ്റ്റം, ദുബൈ ഏവിയേഷൻ എൻജിനീയറിങ് പ്രോജക്ട്‌സ് (ഡിഎഇപി) നേതൃത്വം നൽകുന്ന സിറ്റി ടെർമിനൽ പ്രോജക്റ്റ് എന്നിവയാണ് പുതുതായി നടപ്പാക്കുന്ന പദ്ധതികൾ.
ഇതിൽ സിറ്റി ടെർമിനൽ പ്രോജക്ടുമായി ബന്ധപ്പെട്ടാണ് വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതി.
യാത്രാ കാര്യക്ഷമതയും യാത്രാ അനുഭവവും മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഈ പ്രോജക്റ്റ്, ദുബൈയിൽ എവിടെ നിന്നും ചെക്ക്-ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ യാത്രക്കാർക്ക് സാധ്യമാകുന്നു.അങ്ങനെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയവരെ മുമ്പ് ഇതിനായുള്ള വാഹനങ്ങൾ വഴി വിമാനത്താവള ഡിപ്പാർച്ചർ ഹാളുകളിലേക്ക് നേരിട്ട് കൊണ്ടുപോകുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.
ഇതിലൂടെ വിമാനത്താവളത്തിലെ യാത്രപുറപ്പെടുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്ക് കുറയ്ക്കുകയും യാത്രാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്യും. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബൈ പൊലീസ്, എമിറേറ്റ്‌സ്, ദുബൈ എയർപോർട്ട്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബൈ, ഇ ആൻഡ് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി വികസിപ്പിച്ചിരിക്കുന്നത്.
ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകരിച്ച മൂന്ന് പദ്ധതികളിൽ ഒന്നാണ് സിറ്റി ടെർമിനൽ പ്രോജക്ട്.
സർക്കാർ സഹകരണം, നവീകരണം, സേവന വിതരണം എന്നിവയിലൂടെ മൊബിലിറ്റി, ആരോഗ്യം, യാത്ര എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളെ പുനർനിർമ്മിക്കുക എന്നതാണ് ഈ മൂന്ന് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates