UAE, work permit
The UAE Ministry of Human Resources requires all employees to hold one of 12 work permits to work legally, strengthening compliance across sectors. representative purpose only ai image gemini ai

യുഎഇയിൽ ജോലി ചെയ്യാൻ ഈ 12 പെർമിറ്റുകളിൽ ഒന്ന് വേണം, നിയമം കർശനമാക്കി മാനവവിഭവശേഷി മന്ത്രാലയം

അംഗീകൃത നടപടിക്രമങ്ങൾക്കനുസൃതമായി സാധുവായ പെർമിറ്റ് നൽകിയിട്ടില്ലെങ്കിൽ, തൊഴിലുടമകൾ ഏതെങ്കിലും തൊഴിലാളിയെ നിയമിക്കുന്നതിനോ ജോലിയിൽ ഉൾപ്പെടുത്തുന്നതിനോ വിലക്കുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
Published on

ദുബൈ: ഔദ്യോഗിക വർക്ക് പെർമിറ്റ് ഇല്ലാതെ ഒരു വ്യക്തിക്കും യുഎഇയിൽ നിയമപരമായി ജോലി ചെയ്യാൻ കഴിയില്ലെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) വ്യക്തമാക്കി.

അംഗീകൃത നടപടിക്രമങ്ങൾക്കനുസൃതമായി സാധുവായ പെർമിറ്റ് നൽകിയിട്ടില്ലെങ്കിൽ, തൊഴിലുടമകൾ ഏതെങ്കിലും തൊഴിലാളിയെ നിയമിക്കുന്നതിനോ ജോലിയിൽ ഉൾപ്പെടുത്തുന്നതിനോ വിലക്കുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

UAE, work permit
'എക്സിക്യൂട്ടീവ് തട്ടിപ്പ്', ജാഗ്രത പാലിക്കുക;പുതിയ തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇ ബാങ്ക്

തൊഴിൽ ബന്ധങ്ങൾ നിയന്ത്രിക്കുന്നതിനും, ദുരുപയോഗം തടയുന്നതിനും, തൊഴിൽ വിപണിയിലുടനീളം സുതാര്യത ഉറപ്പാക്കുന്നതിനുമാണ് ഈ തൊഴിൽ നിയമം ലക്ഷ്യമിടുന്നത്.

വ്യത്യസ്ത തൊഴിൽ ക്രമീകരണങ്ങൾക്കും തൊഴിലാളി നിലകൾക്കും അനുസൃതമായി 12 വ്യത്യസ്ത തരം വർക്ക് പെർമിറ്റുകൾ യുഎഇ നിലവിൽ അംഗീകരിക്കുന്നുണ്ട്.

രാജ്യത്തിന് പുറത്തുനിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതികൾ മുതൽ പാർട്ട് ടൈം, താൽക്കാലിക, പ്രോജക്ട് അധിഷ്ഠിത ജോലികൾക്ക് വരെ നിയമനം നടത്തുന്നതിനുള്ള സാധ്യതകൾ ഈ പെർമിറ്റുകളിൽ ഉൾപ്പെടുന്നു.

UAE, work permit
ശാരീരിക ആക്രമണം, രണ്ട് പ്രതികൾ 60,000 ദിർഹം പിഴ അടയ്ക്കണം; ശിക്ഷ വിധിച്ച് അബുദാബി കോടതി

സാധാരണയായി ഉപയോഗിക്കുന്ന പെർമിറ്റുകളിൽ ഒന്നാണ് വിദേശത്ത് നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വർക്ക് പെർമിറ്റ്. അംഗീകൃത വ്യവസ്ഥകൾക്കും ആവശ്യകതകൾക്കും അനുസൃതമായി യുഎഇക്ക് പുറത്തുനിന്നുള്ള ജീവനക്കാരെ നിയമിക്കാൻ സ്ഥാപനങ്ങളെ അനുവദിക്കുന്ന പെർമിറ്റ് ആണിത്.

യുഎഇയിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒരാൾക്ക് ആ തൊഴിൽ അവസാനിച്ചതിന് ശേഷം രാജ്യത്ത് താമസിക്കുന്ന വിദേശിയായ ജീവനക്കാരനെ നിയമിക്കാൻ കമ്പനികളെ അനുവദിക്കുന്ന ട്രാൻസ്ഫർ വർക്ക് പെർമിറ്റും നിയമത്തിലുണ്ട്.ഇത് തൊഴിൽമാറ്റത്തിന് സഹായകമായ ഒന്നാണ്.

കുടുംബ സ്പോൺസർഷിപ്പിൽ യുഎഇയിൽ താമസിക്കുന്ന വ്യക്തികളും ഉൾപ്പെടുത്തിയുള്ള നിയമവും ഇതിൽ ഉണ്ട്. ഈ പെർമിറ്റ് ആശ്രിത വിസയിലുള്ള താമസക്കാർക്ക് ജോലിയിൽ ചേരാൻ അനുവദിക്കുന്നു, പെർമിറ്റ് ലഭിക്കുന്നതിനായി ജോലിക്ക് ആഗ്രഹിക്കുന്നവർ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുകയും മന്ത്രാലയത്തിന്റെ അംഗീകാരം നേടുകയും ചെയ്യേണ്ടതുണ്ട്.

UAE, work permit
'500 ദിർഹം തട്ടിപ്പ്', ട്രാഫിക് പിഴയുടെ പേരിലുള്ള വഞ്ചനയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ ആർടിഎ;ഇരയാകതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഹ്രസ്വകാല ആവശ്യങ്ങൾക്കായി, തൊഴിലുടമകൾക്ക് താൽക്കാലിക വർക്ക് പെർമിറ്റിന് അപേക്ഷിക്കാം. യുഎഇയിലുള്ള ഒരു തൊഴിലാളിക്ക് ഒരു നിശ്ചിത കാലയളവിലേക്ക് മറ്റൊരു തൊഴിലുടമയ്ക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്നു. ഒരു പ്രത്യേക ജോലി അല്ലെങ്കിൽ സമയബന്ധിതമായ പ്രോജക്ട് ആവശ്യത്തിനായി വിദേശത്ത് നിന്ന് കൊണ്ടുവരുന്ന തൊഴിലാളികൾക്ക് ഉദ്ദേശിച്ചുള്ള മിഷൻ വർക്ക് പെർമിറ്റ് ഇതുപോലെയുള്ള മറ്റൊന്നാണ്.

രാജ്യത്തിനകത്തോ പുറത്തുനിന്നോ കുറഞ്ഞ മണിക്കൂറിൽ തൊഴിലാളികളെ നിയമിക്കാൻ സ്ഥാപനങ്ങളെ അനുവദിക്കുന്ന പാർട്ട് ടൈം വർക്ക് പെർമിറ്റിനെക്കുറിച്ചും മന്ത്രാലയം വിശദമാക്കി. മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ, ഈ പെർമിറ്റ് കൈവശമുള്ളവർക്ക് ഒന്നിലധികം തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യാൻ കഴിയും, ഇത് തൊഴിലാളികൾക്കും ബിസിനസുകൾക്കും കൂടുതൽ സാധ്യതകൾ നൽകുന്നതിന് വഴിയൊരുക്കും.

പ്രായം കുറഞ്ഞ തൊഴിലാളികൾക്കായി പ്രത്യേക വ്യവസ്ഥകൾ നിലവിലുണ്ട്. ജുവനൈൽ വർക്ക് പെർമിറ്റ് വഴി കമ്പനികൾക്ക് 15 നും 18 നും ഇടയിൽ പ്രായമുള്ളവരെ ജോലിക്കെടുക്കാൻ അനുവദിക്കുന്നു, അങ്ങനെ വരുന്നവരുടെ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസകാര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള കർശനമായ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.

UAE, work permit
ശമ്പളത്തോടെയുള്ള പ്രസവാവധി 98 ദിവസമായി വർദ്ധിപ്പിക്കണം, നിർദ്ദേശവുമായി യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ

ട്രെയിനിങ് അല്ലെങ്കിൽ വിദ്യാർത്ഥി തൊഴിൽ പെർമിറ്റ് 15 വയസും അതിൽ കൂടുതലുമുള്ള വിദ്യാർത്ഥികൾക്ക് നിയന്ത്രിത സമയങ്ങളിലും സാഹചര്യങ്ങളിലും ജോലി പരിചയം നേടാൻ അനുവദിക്കുന്നു.

യുഎഇ പൗരർക്കും ജി സി സി രാജ്യങ്ങളിലെ പൗരർക്കും വർക്ക് പെർമിറ്റും ഉണ്ട്, ഇത് യുഎഇ തൊഴിൽ വിപണിയിലെ ഗൾഫിലുള്ളവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നതാണ്.

യുഎഇയുടെ ഗോൾഡൻ റെസിഡൻസി ഉടമകൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതും ഈ നിയമ ചട്ടക്കൂടിൽ ഉൾപ്പെടുന്നു, ഈ ദീർഘകാല റെസിഡൻസി പദ്ധതി പ്രകാരം ഇതിനകം രാജ്യത്തുള്ള വ്യക്തികളെ നിയമിക്കാൻ സ്ഥാപനങ്ങളെ അനുവദിക്കുന്നു.

UAE, work permit
15 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾക്ക് സോഷ്യൽ മീഡിയ വേണ്ട; ബഹ്‌റൈനിൽ പുതിയ നിയമം വരുന്നു

സിറ്റിസൺ ട്രെയിനി വർക്ക് പെർമിറ്റാണ് മറ്റൊന്ന്, ഇത് തൊഴിലുടമകൾക്ക് യുഎഇ പൗരന്മാരെ അവരുടെ അംഗീകൃത അക്കാദമിക് യോഗ്യതകൾക്ക് അനുസൃതമായി പരിശീലിപ്പിക്കാൻ പ്രാപ്തരാക്കുന്നു, ഇത് നൈപുണ്യ വികസനത്തിനും തൊഴിൽ ശക്തി ദേശസാൽക്കരണ ശ്രമങ്ങൾക്കും ലക്ഷ്യമിട്ടുള്ളതാണ്.

ഈ സംവിധാനത്തിന്റെ ഭാഗമാണ് സ്വകാര്യ ട്യൂട്ടറിങ് വർക്ക് പെർമിറ്റ്. ഇത് യോഗ്യരായ വ്യക്തികൾക്ക് നിയന്ത്രിതമായി, വിദ്യാർത്ഥികൾക്ക് വ്യക്തിഗതമായോ ഗ്രൂപ്പുകളായോ സ്വകാര്യപഠിപ്പിക്കുന്നതിന് അനുമതി നൽകുന്നു.

Summary

Gulf News: The UAE Ministry of Human Resources requires all employees to hold one of 12 work permits to work legally, strengthening compliance across sectors.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com