റോഡിലെ 'യെല്ലോ ബോക്സി'ന് അകത്ത് വാഹനങ്ങള്‍ നിര്‍ത്തരുത്; ലംഘിച്ചാല്‍ പിഴ, ഡ്രൈവര്‍മാക്ക് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്

റോഡുകളിലെ അത്യാധുനിക ട്രാഫിക് സര്‍വൈലന്‍സ് കാമറകളും പട്രോളിങ് സംഘവും വഴി ഇത്തരം നിയമലംഘനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് പൊലീസ് ഓര്‍മ്മിപ്പിച്ചു.
Abu Dhabi Police have warned drivers not to stop or park inside yellow box junctions,
അബുദാബി പൊലീസ്
Edited By:
Updated on
1 min read

അബുദാബി: ട്രാഫിക് ജങ്ഷനുകളിലെ 'യെല്ലോ ബോക്സിന്' അകത്ത് വാഹനങ്ങള്‍ നിര്‍ത്തുകയോ പാര്‍ക്ക് ചെയ്യുകയോ ചെയ്യരുതെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. ഈ നിയമലംഘനം ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുമെന്നും മറ്റ് ദിശകളില്‍ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തെ തടസ്സപ്പെടുത്തി അപകടങ്ങള്‍ക്ക് കാരണമാകുമെന്നും പൊലീസ് മുന്നറിയിപ്പില്‍ പറഞ്ഞു.

Abu Dhabi Police have warned drivers not to stop or park inside yellow box junctions,
യുഎഇയില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് സംവിധാനം; 13 തരം വര്‍ക്ക് പെര്‍മിറ്റുകള്‍ പ്രഖ്യാപിച്ച് മന്ത്രാലയം

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി അബുദാബി പൊലീസ് നടപ്പിലാക്കിവരുന്ന സ്മാര്‍ട്ട് റോഡ് സേഫ്റ്റി ക്യാംപയിന്റെ ഭാഗമായാണ് നിര്‍ദേശം. ജങ്ഷനുകളി തങ്ങള്‍ കടന്നുപോകേണ്ട ദിശയിലെ റോഡ് പൂര്‍ണമായും ഒഴിവ് ആണെന്ന് ഉറപ്പാണെങ്കില്‍ മാത്രമേ മഞ്ഞ ബോക്‌സിലേക്ക് വാഹനം പ്രവേശിപ്പിക്കാവൂ എന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡ്രൈവര്‍മാരെ ഉപദേശിച്ചു. ഗതാഗത നിയമങ്ങളും കൃത്യമായ റോഡ് മര്യാദകളും പാലിക്കുന്നത് സുഗമമായ ഗതാഗത ഒഴുക്കിന് സഹായിക്കുമെന്നും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

തിരക്കേറിയ സമയങ്ങളില്‍ വലിയ രീതിയിലുള്ള ബ്ലോക്കുകള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. റോഡുകളിലെ അത്യാധുനിക ട്രാഫിക് സര്‍വൈലന്‍സ് കാമറകളും പട്രോളിങ് സംഘവും വഴി ഇത്തരം നിയമലംഘനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് പൊലീസ് ഓര്‍മ്മിപ്പിച്ചു. ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 57 പ്രകാരം ഈ നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തും. നഗരത്തിലെ ഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Summary

Abu Dhabi Police have warned drivers not to stop or park inside yellow box junctions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com