അബുദാബി: അബുദാബിയിലെ ദർബ് ടോൾ ഗേറ്റിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി അധികൃതർ. വൈകുന്നേരം 5 മുതൽ 7 വരെ ഗേറ്റ് വഴി കടന്നു പോകുമ്പോൾ പണം ഈടാക്കുമായിരുന്നു. ഈ സമയക്രമത്തിൽ സെപ്തംബർ ഒന്ന് മുതൽ മാറ്റം വരും. ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 7 വരെ ടോൾ ഗേറ്റ് വഴി വാഹനം കടന്നു പോയാൽ പണം നൽകേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ രാവിലെ ഏഴു മണി മുതൽ 9 മണിവരെയുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടില്ല. ഞായറാഴ്ചകളിലും ഔദ്യോഗിക പൊതു അവധി ദിവസങ്ങളിലും സൗജന്യമായി ടോൾ ഗേറ്റ് കടന്നു പോകാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി. മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാനിരിക്കെയാണ് അധികൃതരുടെ പുതിയ നീക്കം.
പ്രതിദിന, പ്രതിമാസ പാക്കേജുകൾ ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയുന്ന സംവിധാനവും അധികൃതർ നിർത്തലാക്കിയിട്ടുണ്ട്. ഇനി മുതൽ ഓരോ തവണയും വാഹനം ദർബ് ടോൾ ഗേറ്റിലൂടെ കടന്ന് പോകുമ്പോൾ ഓരോ തവണയും നാലു ദിർഹം ഫീസ് ഈടാക്കും. എന്നാൽ മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാരായ വ്യക്തികൾ, വിരമിച്ചവർ, താഴ്ന്ന വരുമാനമുള്ളവർ തുടങ്ങിയവർ ഉൾപ്പെടെയുള്ളവർക്ക് നിലവിൽലഭിക്കുന്ന ഇളവുകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates