അബുദാബി: അബൂദാബിയിലെ കോർണിഷിൽ നൈറ്റ് ബീച്ച് പ്രവർത്തനം ആരംഭിച്ചു. ഇതോടെ വേനലിൽ ചൂടിൽ നിന്നും രക്ഷപ്പെടാനും രാത്രയിൽ പുറത്തിറങ്ങി സമയം ചെലവിടാനും അബുദാബിയിലെ താമസക്കാർക്ക് പുതിയ ഒരു അവസരമാണ് ലഭിച്ചിരിക്കുന്നത്. ജനങ്ങൾക്ക് വിവിധ കായിക മത്സരങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യവും ബീച്ചിൽ ഒരുക്കിയിട്ടുണ്ട്.
രാത്രിയിൽ ബീച്ചിലിറങ്ങി കുളിക്കാനും നല്ല ഭക്ഷണം കഴിക്കാനുമൊക്കെ കോർണിഷിൽ നൈറ്റ് ബീച്ചിലേക്ക് വരാം. വോളിബോൾ, ഫുട്ബോൾ, ബാസ്‌കറ്റ്ബോൾ കളിക്കാവുന്ന തരത്തിലുള്ള വിവിധ കോർട്ടുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂർണ്ണസമയവും സുരക്ഷാ ഉറപ്പാക്കാനായി ലൈഫ്‌ഗാർഡുകളെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഇനി വെളിച്ച കുറവ് പരിഹരിക്കാനായി വലിയ ലൈറ്റുകളും ബീച്ചിൽ സ്ഥാപിച്ചിട്ടുണ്ട്.
പ്രവൃത്തിദിവസങ്ങളില്‍ വൈകീട്ട് ആറ് മുതല്‍ രാത്രി 10 വരെയും വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ അര്‍ധരാത്രി വരെയും നൈറ്റ് ബീച്ച് പ്രവര്‍ത്തിക്കും. അവധി ദിവസങ്ങളിൽ 100 ദിർഹവും പ്രവൃത്തി ദിവസങ്ങളിൽ 50 ദിർഹവുമാണ് പ്രവേശന ഫീസ്. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates