പ്രവാസികള്‍ക്ക് നേട്ടം; സൗദിയില്‍ ഈ സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യം

Benefits for expatriates; These services are free in Saudi Arabia for one year
'ലീപ്പ് 2026x
Edited By:
Updated on
1 min read

റിയാദ്: ഡിജിറ്റല്‍ സാമ്പത്തിക രംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ആഗോള തലത്തില്‍ മുന്‍നിര കേന്ദ്രമായി മാറാനുള്ള സൗദിയുടെ ലക്ഷ്യങ്ങളുടെ ഭാഗമായി പുതിയ കരാറുകള്‍ ഒപ്പിട്ടു. ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധരെയും നിക്ഷേപകരെയും ആകര്‍ഷിച്ച ആഗോള ടെക് ഉച്ചകോടി 'ലീപ്പ് 2026' അഞ്ചാം പതിപ്പില്‍ 1500 കോടി ഡോളറിന്റെ വമ്പന്‍ നിക്ഷേപങ്ങളും ധാരണാപത്രങ്ങളുമാണ് സൗദി ഒപ്പുവെച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സെന്ററുകള്‍, ക്ലൗഡ് കമ്പ്യൂട്ടിങ്, വിപിഐ നിക്ഷേപങ്ങള്‍ എന്നിവയിലാണ് പ്രധാന കരാറുകള്‍ നടന്നത്. ഇതിന്റെ ഭാഗമായി 530 കോടി ഡോളര്‍ നിക്ഷേപത്തില്‍ നിര്‍മിക്കുന്ന ആദ്യ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ 2026 ഡിസംബറോടെ പ്രവര്‍ത്തനക്ഷമമാകും. കൂടാതെ, രാജ്യത്തെ ഡാറ്റാ സെന്ററുകള്‍ അത്യാധുനിക രീതിയില്‍ വികസിപ്പിക്കുന്നതിനായി 120 കോടി ഡോളറിന്റെ മറ്റൊരു നിക്ഷേപ കരാറിലും ഉച്ചകോടിയുടെ അവസാന ദിനങ്ങളില്‍ ഒപ്പുവെച്ചു.-

Benefits for expatriates; These services are free in Saudi Arabia for one year
വിദേശത്ത് തൊഴില്‍ വാഗ്ദാനം; തട്ടിപ്പില്‍ വീഴരുതേ, അംഗീകൃത ഏജന്‍സിയെ എങ്ങനെ തിരിച്ചറിയാം

ഉച്ചകോടിയിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പങ്കാളിത്തം അഡോബുമായി ചേര്‍ന്നുള്ള 400 കോടി ഡോളറിന്റെ പുതിയ കരാറാണ്. ഇതിലൂടെ സൗദിയിലെ 13 വയസ്സിന് മുകളിലുള്ള 2.7 കോടിയോളം സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു വര്‍ഷത്തേക്ക് അഡോബ് പ്രീമിയം സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായി ഉപയോഗിക്കാന്‍ അവസരമൊരുങ്ങും. കൂടാതെ, സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകവും സവിശേഷതകളും പ്രതിഫലിപ്പിക്കുന്ന പ്രത്യേക എ.ഐ ഇമേജ് ജനറേഷന്‍ ടൂള്‍ വികസിപ്പിക്കാനും കരാറില്‍ ധാരണയായിട്ടുണ്ട്.

റിയാദ് എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ 'ഇന്‍ റ്റു ന്യൂ വേള്‍ഡ്‌സ്' എന്ന പ്രമേയത്തില്‍ നാല് ദിവസങ്ങളിലായാണ് ലീപ് ഉച്ചകോടി നടന്നത്. സൗദി വാര്‍ത്താവിനിമയ വിവരസാങ്കേതിക മന്ത്രാലയം , സൗദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി, പ്രോഗ്രാമിങ് ആന്റ് ഡ്രോണ്‍സ്, തഹാലുഫ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് പുത്തന്‍ ദിശാബോധം നല്‍കിയ ലീപ് ഉച്ചകോടിയുടെ അടുത്ത പതിപ്പ് 2027 ഏപ്രില്‍ 12 മുതല്‍ 15 വരെ നടക്കും.

Benefits for expatriates; These services are free in Saudi Arabia for one year
യുഎഇയില്‍ ഇനി എന്തും ധൈര്യമായി വാങ്ങാം; വ്യാജന്‍മാര്‍ക്ക് പിടിവീഴും, മായംചേര്‍ത്തതും കേടായതും വേണ്ട
Benefits for expatriates; These services are free in Saudi Arabia for one year
ബിഗ് ടിക്കറ്റില്‍ മലയാളിക്ക് 'സമ്മാനപ്പെരുമഴ'; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനം, 15 മില്യണ്‍ ദിര്‍ഹം പാക് സ്വദേശിക്ക്
Summary

Benefits for expatriates; These services are free in Saudi Arabia for one year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com